യൂനിവേഴ്സിറ്റി കോളജ് കത്തിക്കുത്ത് കേസ്: അവസാന പ്രതിയും കീഴടങ്ങി
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ മൂന്നു മാസം മുമ്പുണ്ടായ കത്തിക്കുത്ത് കേസിലെ അവസാന പ്രതിയും കീഴടങ്ങി. നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഹൈദറാണ് (21) കേൻറാണ്‍മെൻറ് പൊലീസിെൻറ പിടിയിലായത്. ഇതോടെ കേസിൽ ഉൾപ്പെട്ട 19 പ്രതികളും പിടിയിലായി.
പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസിലടക്കം പ്രതികളായ ശിവരഞ്ജിത്തും നസീമുമായിരുന്നു പ്രധാന പ്രതികള്‍. കോളജിലെ മുന്‍ എസ്.എഫ്.ഐ യൂനിറ്റ് നേതാക്കളുടെ നേതൃത്വത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിച്ചതാണു കേസ്. ആക്രമണത്തിനിടയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. പ്രധാന പ്രതികള്‍ പിടിയിലായതിനു ശേഷം മറ്റെല്ലാം പ്രതികളും കീഴടങ്ങിയിരുന്നു. 15ാം പ്രതിയാണ് ഹൈദര്‍.
നേരത്തേ പാളയത്ത് പൊലീസുകാരൻ ശരത്തിനെ ആക്രമിച്ച കേസിലും പ്രതിയായ ഇയാൾ സി.പി.എം എം.എൽ.എയുടെ പി.എയുടെ മകനാണ്. ബംഗളൂരുവിലും മറ്റു സംസ്ഥാനങ്ങളിലും ഒളിവില്‍ കഴിയുകയായിരുന്നു എന്നാണ് ഇയാളുടെ മൊഴി. ഹൈദറിനെ റിമാന്‍ഡ് ചെയ്തു. പ്രതികളെ പിടികൂടാനുള്ളതിനാല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. അതിനാൽ പ്രധാന പ്രതികള്‍ അടക്കമുള്ളവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.