യൂനിവേഴ്സിറ്റി കോളജിലെ വധശ്രമം: മുഖ്യ പ്രതികൾ ഉൾപ്പെടെ ആറുപേർ റിമാൻഡിൽ
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികൾ ഉൾപ് പെടെ ആറുപേർ റിമാൻഡിൽ. ഒന്നാം പ്രതിയും കോളജ് എസ്.എഫ്.െഎ യൂനിറ്റ് പ്രസിഡൻറുമായ ആർ. ശിവ രഞ്ജിത്, രണ്ടാം പ്രതി യും സെക്രട്ടറിയുമായ എ.എൻ. നസീം എന്നിവരെ തിങ്കളാഴ്ച രാവിലെ കേശവദാസപുരത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്യു കയായിരുന്നു. എന്നാൽ, ഇവർ കീഴടങ്ങുകയായിരുന്നെന്നും പറയപ്പെടുന്നു.
വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കി യ ഇവർ ഉൾപ്പെടെ ആറ് പ്രതികളെയും ഈ മാസം 29 വരെ കോടതി റിമാൻഡ് ചെയ്‌തു. മറ്റ് നാല് പ്രതികളായ അദ്വൈത്, ആദിൽ മുഹമ്മ ദ്, ആരോമൽ, ഇജാബ് എന്നിവരെ കഴിഞ്ഞ ദിവസം കേൻറാൺമെൻറ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്. അതിനിടെ കേസിൽ പ്രതികളായ വിദ്യാർഥികളെ കോളജിൽനിന്ന് അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്‌തു.
ശിവ രഞ്ജിത്തിെൻറ വീട്ടിൽനിന്ന് പരീക്ഷാപേപ്പർ കണ്ടെടുത്ത സാഹചര്യത്തിൽ കേരള സർവകലാശാല അന്വേഷണത്തിന് തീരുമാനിച്ചിട്ടുണ്ട്. പ്രതികൾ പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട സംഭവത്തിൽ പി.എസ്.സി ആഭ്യന്തര വിജിലൻസിെൻറ അന്വേഷണവും പ്രഖ്യാപിച്ചു. കുത്തേറ്റ അഖിൽ ചന്ദ്രൻ കോളജ് കാൻറീനിൽ പാട്ടുപാടിയതിനെ തുടർന്ന് യൂനിറ്റ് ഭാരവാഹികൾ ഭീഷണിപ്പെടുത്തിയത് മറ്റ് വിദ്യാർഥികൾ ചോദ്യം ചെയ്തതാണ് വധശ്രമത്തിൽ കലാശിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ എസ്.എഫ്.െഎ നേതാക്കളെ പൊലീസ് പിടികൂടാത്തത് ഏറെ വിവാദമായിരുന്നു. അതിനിടെയാണ് മുഖ്യപ്രതികൾ ഉൾപ്പെടെ ആറുപേർ കേസിൽ അറസ്റ്റിലായത്. പ്രതികൾക്കായി കോളജ്, യൂനിവേഴ്സിറ്റി ഹോസ്റ്റൽ, പി.എം.ജിയിലെ സ്റ്റുഡൻറ്സ് സെൻറർ എന്നിവിടങ്ങളിൽ വ്യാപക പരിശോധനയാണ് പൊലീസ് നടത്തിയത്. കോളജ് വിദ്യാഭ്യാസ അഡീ. ഡയറക്ടർ േഡാ. സുമ കോളജിലെ യൂനിയൻ റൂമിൽ തിങ്കളാഴ്ച പരിശോധന നടത്തി. ഇൗ മുറി ഇനി ക്ലാസ് മുറിയാക്കി മാറ്റാൻ നിർദേശം നൽകി. ഇവിടെ നടത്തിയ പരിശോധനയിലും ഉത്തരക്കടലാസുകളും ഗസറ്റഡ് അധ്യാപകെൻറ സീലും കണ്ടെത്തിയിട്ടുണ്ട്. ശിവ രഞ്ജിത്തിെൻറ വീട്ടിൽനിന്ന് പരീക്ഷാപേപ്പർ കണ്ടെടുത്തതിന് പുറമെയാണിത്.
കുത്തിയത് ശിവ രഞ്ജിത്ത്, കൊലപ്പെടുത്താനെന്നും പൊലീസ്
തിരുവനന്തപുരം: ശിവരഞ്ജിത്ത് തന്നെയാണ് അഖിലിനെ കുത്തിയതെന്ന് പൊലീസ്. ഇതിന് വ്യക്തമായ തെളിവുണ്ട്. ശിവരഞ്ജിത്തിെൻറ ൈകയിൽ കത്തികൊണ്ട് മുറിഞ്ഞപാട് കണ്ടെത്തി. ശിവ രഞ്ജിത്തിെൻറയും നസീമിെൻറയും െെകയില് രക്തം കണ്ടിരുെന്നന്ന് മറ്റു പ്രതികളും മൊഴി നൽകിയിട്ടുണ്ട്. പെട്ടെന്നുള്ള പ്രകോപനമാണ് സംഘർഷത്തിനുള്ള കാരണമെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ടെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ശിവ രഞ്ജിത്താണ് കുത്തിയതെന്ന് റിമാൻഡ് റിേപ്പാർട്ടിലും വ്യക്തമാക്കി.അഖിലിനെ നസീമും അമലും പിടിച്ചുനിർത്തി. ശിവ രഞ്ജിത്ത് നെഞ്ചിൽ കത്തികൊണ്ട് കുത്തിയെന്നാണ് എഫ്.ഐ.ആർ. ദൃക്സാക്ഷികളായ വിദ്യാർഥികളും സമാന മൊഴിയാണ് നൽകിയത്. കുത്തിയത് ശിവ രഞ്ജിത്താണെന്നും സംഘത്തിൽ ഇരുപതിലേറെ എസ്.എഫ്.ഐക്കാരുണ്ടായിരുന്നെന്നും അഖിലിെൻറ മൊഴിയിലും റിമാൻഡ് റിപ്പോർട്ടിലുമുണ്ട്.
കൊലപ്പെടുത്താൻ ഉദ്ദേശിച്ച് തന്നെയാണ് കുത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എസ്.എഫ്.െഎ യൂനിറ്റ് കമ്മിറ്റിയെ ധിക്കരിച്ചതാണ് വൈരാഗ്യത്തിന് കാരണം. കൂടാതെ, ഇവർക്ക് അഖിലിനോട് വ്യക്തിവൈരാഗ്യവുമുണ്ടായിരുന്നു. അഖിൽ കാൻറീനിലിരുന്ന് പാട്ടുപാടിയതും എസ്.എഫ്.ഐ നേതാക്കൾ വിളിച്ചുവരുത്തി ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെതിരെ പ്രതികരിച്ചതും വിരോധത്തിന് കാരണമായി. കോളജിലെ സമാധാനാന്തരീക്ഷം തകർക്കാനും അക്രമങ്ങളും കലാപങ്ങളുമുണ്ടാക്കി വിദ്യാർഥികളുടെ പഠനം മുടക്കാനും സാധ്യതയുള്ളതിനാൽ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.അതേസമയം, യൂനിവേഴ്സിറ്റി കോളജിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെയും മാർച്ച് നടന്നു. സമരക്കാരെ തടയാൻ പൊലീസ് നടത്തിയ ശ്രമം പലപ്പോഴും സംഘർഷം സൃഷ്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.