സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി കുട്ടിസഖാക്കളുടെ ‘കുത്തും’
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് തിരിച്ചടിക്കുപിന്നാലെ സി.പി.എമ്മിനെ പ്ര തിസന്ധിയിലാക്കി എസ്.എഫ്.െഎ സഖാക്കളുടെ ‘കുത്തും’. തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത ്ത്, മലബാറിൽ പ്രത്യേകിച്ചും സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയത് അക്രമരാഷ്ട്രീ യത്തിലെ പങ്കാളിത്തത്തെചൊല്ലിയുള്ള ആരോപണവും പുറത്തുവന്ന തെളിവുകളും ആയിരുന്നു. വെട്ടും കുത്തും മുതൽ നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും രാഷ്ട്രീയധാർമികതയും തിരിഞ്ഞുകുത്തുേമ്പാഴാണ് വിദ്യാർഥിസംഘടനയുമായി ബന്ധപ്പെട്ടുയരുന്ന അക്രമരാഷ്ട്രീയ ലേബൽ കൂടി പാർട്ടിക്ക് തലവേദനയാവുന്നത്.
ഇടതുകോട്ടയായിരുന്ന കാസർകോട് നഷ്ടപ്പെടുക എന്ന സത്യം അംഗീകരിക്കേണ്ടതിലേക്കാണ് പെരിയ ഇരട്ടക്കൊലപാതകം സി.പി.എമ്മിനെ എത്തിച്ചത്. വടകരയിൽ പി. ജയരാജെൻറ സ്ഥാനാർഥിത്വം കൂടിയായതോടെ സി.പി.എമ്മിെൻറ അക്രമരാഷ്ട്രീയം തെരഞ്ഞെടുപ്പിലെ മുഖ്യ അജണ്ടകളിൽ ഒന്നായി മാറി. അക്രമരാഷ്ട്രീയത്തിെൻറ ഒരറ്റത്ത് ഇനിയും ദീർഘകാലം നിലനിൽക്കാനാവിെല്ലന്ന തിരിച്ചറിവിലാണ് നേതൃത്വം.
എന്നാൽ, പിന്നാലെ മുൻ സി.പി.എം പ്രവർത്തകനായ സി.ഒ.ടി. നസീറിെനതിരായ വധശ്രമവും സംസ്ഥാനസമിതി അംഗം എ.എൻ. ഷംസീറിെനതിരായ ആരോപണവും ഉയർന്നു. തൊട്ടുടനെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകെനതിരായ ലൈംഗിക ആരോപണം വന്നു. പാർട്ടികോട്ടയായ ആന്തൂർ നഗരസഭയിൽ സംരംഭത്തിന് ലൈസൻസ് ലഭിക്കാത്തതിനാൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതും തുടർന്ന് കണ്ണൂർ ജില്ലനേതൃത്വത്തിലെ ആഭ്യന്തരകലഹവും സി.പി.എമ്മിന് ചെറിയ തലവേദനയല്ല സൃഷ്ടിച്ചത്.
എസ്.എഫ്.െഎ അല്ലാതെ മറ്റൊരു വിദ്യാർഥിസംഘടന പ്രവർത്തിക്കാത്ത യൂനിവേഴ്സിറ്റി കോളജിനെ കേന്ദ്രീകരിച്ച് ഒരു മാസത്തിനിടെ രണ്ട് വിവാദങ്ങളാണ് ഉണ്ടായത്. വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം നടന്നപ്പോൾ കോളജിലെ എസ്.എഫ്.െഎ നേതാക്കളുടെ പങ്ക് വെളിച്ചത്ത് വന്നതാണ്. എന്നാൽ, അതിനെ കാര്യമായി പരിഗണിക്കാത്ത നടപടിയാണ് സി.പി.എം നേതൃത്വത്തിൽ നിന്നുണ്ടായത്. ഒടുവിൽ സ്വന്തം പ്രവർത്തകനെത്തന്നെ കുത്തിയതിലേക്ക് വിദ്യാർഥിനേതാക്കളുടെ അക്രമപങ്കാളിത്തം വളർന്നപ്പോൾ മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് സി.പി.എം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.