സുരക്ഷ വീണ്ടും പാളി; ക്ലിഫ്ഹൗസിന് മുന്നിലും കെ.എസ്.യു പ്രതിഷേധം
text_fieldsതിരുവനന്തപുരം: സുരക്ഷാക്രമീകരണങ്ങളെ മറികടന്ന് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിക്ക് മുന്നിൽ കെ.എസ്.യു പ്രതിഷേധം. കഴിഞ്ഞദിവസം സെക്രേട്ടറിയറ്റിൽ മുഖ്യമന്ത ്രിയുടെ ഒാഫിസിലേക്ക് കടക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി ഇന്നല െ അദ്ദേഹത്തിെൻറ ഒൗദ്യോഗിക വസതിക്ക് മുന്നിലും കെ.എസ്.യു പ്രതിേഷധം ഉണ്ടായത്. സംഭവം നടക്കുേമ്പാൾ മുഖ്യമന്ത്രി വസതിയിൽ ഉണ്ടായിരുന്നു.
കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്തും സംസ്ഥാന ഭാരവാഹികളും നടത്തുന്ന നിരാഹാര സമരം ചര്‍ച്ചചെയ്ത് ഒത്തുതീര്പ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു വനിതാ പ്രവര്‍ത്തകരുടെ പ്രതിഷേധം. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ ക്ലിഫ്ഹൗസിന് മുന്നിലെത്തിയ പ്രവര്‍ത്തകർ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെെട്ടങ്കിലും കടത്തിവിടാൻ െപാലീസ് തയാറായില്ല. ഇതോടെ കെ.എസ്.യു സംസ്ഥാന-ജില്ല ഭാരവാഹികളായ സ്നേഹ ആര്.വി, അഭിരാമി, സജ്ന ബി. സാജന്, ദേവിക, പ്രിയങ്ക ഫിലിപ്പ് എന്നിവർ ഉൾപ്പെട്ട സംഘം ബലമായി അകത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും െപാലീസ് തടഞ്ഞു. ഇൗ സമയം വനിത പൊലീസുകർ ആരും സ്ഥലത്തുണ്ടായിരുന്നില്ല. ഷീൽഡും മറ്റും ഉപയോഗിച്ച് പുരുഷ പൊലീസുകാർ പ്രവർത്തകെര നേരിടുന്നതിനിടെ ചിലർക്ക് നിസ്സാര പരിക്കേറ്റു.
ഇതോടെ പ്രവർത്തകർ ക്ലിഫ് ഹൗസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഏറെ വൈകി ഒരു വനിതാ പൊലീസിനൊപ്പം മ്യൂസിയം െപാലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നന്ദാവനം പൊലീസ് ക്യാമ്പില്‍ എത്തിച്ചു. ഇതോടെ കൂടുതൽ കെ.എസ്.യു പ്രവർത്തകർ സ്ഥലത്തെത്തുകയും പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും െചയ്തു. തുടർന്ന് പരിക്കേറ്റ വനിതപ്രവർത്തകരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയവർക്കെല്ലാം പൊലീസിെൻറ വക ജലപീരങ്കി പ്രയോഗം. കെ.എസ്.യു, മുസ്ലിം യൂത്ത് ലീഗ്, എ.ബി.വി.പി മാർച്ചുകൾക്കുനേരെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.