യൂനിവേഴ്സിറ്റി കോളജ്: ഉത്തരക്കടലാസും വ്യാജ സീലും: സിൻഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥിയെ കുത്തിയ കേസിലെ പ്രതി ശിവരഞ് ജിത്തിെൻറ വീട്ടിൽനിന്ന് കേരള സർവകലാശാല ഉത്തരക്കടലാസും വ്യാജസീലും കണ്ടെടുത് തത് സർവകലാശാല സിൻഡിക്കേറ്റിെൻറ മൂന്നംഗ ഉപസമിതി അന്വേഷിക്കും. വ്യാഴാഴ്ച ചേർന് ന സിൻഡിക്കേറ്റ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
സിൻഡിക്കേറ്റ് അം ഗങ്ങളായ ഡോ.കെ.ബി. മനോജ്, പ്രഫ. കെ.ജി. ഗോപ്ചന്ദ്രൻ, ഡോ. കെ. ലളിത എന്നിവരടങ്ങിയ സമിതി യോട് പരമാവധി വേഗം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു. ഉത്തരക്കടലാസുകൾ ക ണ്ടെടുത്ത സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ പരീക്ഷാ കൺട്രോളർ വൈസ് ചാൻസലർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കണ്ടെടുത്ത ഉത്തരക്കടലാസുകൾ യൂനിവേഴ്സിറ്റി കോളജിൽനിന്ന് ചോർന്നവ തന്നെയാണെന്ന് റിപ്പോർട്ടിലുണ്ട്. ഉത്തരക്കടലാസുകൾ 2015 നവംബർ അഞ്ചിന് കോളജ് കൈപ്പറ്റിയ 15 കെട്ടുകളിലും 2016 ഏപ്രിൽ ഒന്നിന് കൈപ്പറ്റിയ 25 കെട്ടിലും ഉൾപ്പെട്ടവയാണ്. സീരിയൽ നമ്പർ പരിശോധിച്ചാണ് ഇത് ഉറപ്പുവരുത്തിയത്. പരീക്ഷാ കൺട്രോളറുടെ റിപ്പോർട്ടിെൻറ പശ്ചാത്തലത്തിലാണ് ഉപസമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്.
സർവകലാശാലയിലെ ഭരണ, പരീക്ഷ സംവിധാനം കുറ്റമറ്റതാക്കുന്നതിന് വിജിലൻസ് സെൽ രൂപവത്കരിക്കും. എസ്.പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥെൻറ സേവനം ലഭ്യമാക്കാൻ സർക്കാറിനോട് ശിപാർശ ചെയ്യും.
ഉത്തരക്കടലാസുകളുടെ കണക്കെടുക്കും; സൂക്ഷിക്കുന്നിടത്ത് സി.സി.ടി.വി
തിരുവനന്തപുരം: 2015 മുതൽ യിൽനിന്ന് അഫിലിയേറ്റഡ് കോളജുകൾക്ക് നൽകിയ ഉത്തരക്കടലാസുകളുടെ കണക്കെടുപ്പ് നടത്താൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. കോളജുകളിൽ പരീക്ഷക്ക് ഉപയോഗിച്ചവ, അവശേഷിക്കുന്നവയുടെ എണ്ണം എന്നിവയെല്ലാം ഒപ്പം ശേഖരിക്കും. ഭാവിയിൽ മുഴുവൻ േകാളജുകളിലും ഒാേരാ ദിവസവും ഉപയോഗിക്കുന്ന ഉത്തരേപപ്പറുകളുടെ എണ്ണവും ബാക്കിയുടെ എണ്ണവും സർവകലാശാലയെ ഇ-മെയിലിലൂടെ അറിയിക്കണം. സർവകലാശാലയിലും അഫിലിയേറ്റ് കോളജുകളിലും പരീക്ഷാസാമഗ്രികൾ സൂക്ഷിക്കുന്ന മുറികളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.
പരീക്ഷാ കേന്ദ്രങ്ങളിൽ പരിശോധനക്കായി ഇൻസ്പെക്ഷൻ വിഭാഗം രൂപവത്കരിക്കും. ഉത്തരക്കടലാസുകളിൽ ബാർകോഡിങ് നടപ്പാക്കാനും തീരുമാനിച്ചു. ഉത്തരക്കടലാസ് ചോർച്ചയിൽ കോളജിലെ പ്രിൻസിപ്പൽ, ചീഫ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ച സിൻഡിക്കേറ്റംഗം അഡ്വ. കെ.എച്ച്. ബാബുജാൻ പറഞ്ഞു.
ഉത്തരക്കടലാസ് കൊണ്ടുപോയ വിദ്യാർഥിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ സർക്കാറിലേക്ക് ശിപാർശ ചെയ്തിട്ടുണ്ട്. പൊലീസിെൻറ കൈയിലുള്ള ബാക്കി ഉത്തരക്കടലാസുകൾ കൂടി പരിശോധനക്ക് വിധേയമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സ്പോർട്സ് ക്വോട്ട പ്രവേശന നടപടികളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രീകൃത പ്രവേശന നടപടിയിലേക്ക് മാറ്റിയത്. പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് 26ന് മുഴുവൻ കോളജ് പ്രിൻസിപ്പൽമാരുടെയും ചീഫ് സൂപ്രണ്ടുമാരുടെയും യോഗം വിളിച്ചിട്ടുണ്ടെന്നും ബാബുജാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.