യൂനിവേഴ്സിറ്റി കോളജിലെ വധശ്രമം: ഒരാൾ കൂടി അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ ഒ രാൾകൂടി അറസ്റ്റിൽ. കേസിലെ 12ാം പ്രതി പെരിങ്ങമ്മല കല്ലിയൂർ കുളത്തിന്‍കര ശാന്തിഭവനി ല്‍ എസ്.എസ്. അക്ഷയ് (19) ആണ് അറസ്റ്റിലായത്.
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴ ായി. നേരേത്ത കേസിലെ ഒന്നാം പ്രതിയും കോളജ് യൂനിറ്റ് പ്രസിഡൻറുമായ ശിവരഞ്ജിത്ത്, രണ് ടാം പ്രതിയും യൂനിറ്റ് സെക്രട്ടറിയുമായ നസീം, യൂനിറ്റ് കമ്മിറ്റി അംഗങ്ങളായ അദ്വൈത്, ആരോ മല്, ആദില്‍, ഇജാബ് എന്നിവരെ കേൻറാൺമെൻറ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോളജില െ മൂന്നാംവർഷ പൊളിറ്റിക്സ് വിദ്യാർഥിയായ അഖിൽ ചന്ദ്രനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ ഇനി 11 പേർ കൂടി പിടിയിലാകാനുണ്ട്. യൂനിവേഴ്സിറ്റി കോളജിലെ ഏഴ് വിദ്യാർഥികെളയും സംസ്കൃതകോളജിലെ രണ്ടുപേെരയും പുറമെനിന്നുള്ള രണ്ടുപേരെയുമാണ് പൊലീസ് തെരയുന്നത്. ഇവർ ഒളിവിലെന്നാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞദിവസം സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് വിദ്യാർഥികളെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, കോളജിലെ യൂനിറ്റ് മുറിയിൽനിന്നും റൂമില്‍നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടായിട്ടില്ല. ഉത്തരക്കടലാസ് ഇനിയും െപാലീസിന് കൈമാറിയിട്ടുമില്ല. ഇതിനെക്കുറിച്ച് കോളജ് അധികൃതര്‍ വിവരം നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കോളജ് യൂനിറ്റ് റൂം വൃത്തിയാക്കുമ്പോഴാണ് ഉത്തരക്കടലാസുകള്‍ ലഭിച്ചത്. ഇത് കോളജ് ജീവനക്കാര്‍ ഓഫിസിലേക്ക് മാറ്റിയിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് കോളജ് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് നടപടിയുണ്ടായില്ല.
പൊലീസുകാരെ ഒഴിവാക്കിയ സംഭവം: കമീഷണർക്ക് കെ.എസ്.യു കത്ത് നൽകും
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിനുള്ളിൽനിന്ന് പൊലീസിനെ പിൻവലിച്ച നടപടി പുനഃപരിേശാധിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ തിങ്കളാഴ്ച സിറ്റി പൊലീസ് കമീഷണർക്കും കോളജ് പ്രിൻസിപ്പലിനും കത്ത് നൽകും. പൊലീസിനെ കാമ്പസിനുള്ളിൽനിന്ന് പിൻവലിച്ചതോടെ കെ.എസ്.യുവിെൻറ യൂനിറ്റ് ഭാരവാഹികൾക്കെതിരെ എസ്.എഫ്.ഐ പ്രവർത്തകരുടെ വധഭീഷണിയുണ്ടെന്നും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യമൊരുങ്ങുന്നതുവരെ പൊലീസിനെ കാമ്പസിനുള്ളിൽ വിന്യസിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകുക. പൊലീസിനെ പിൻവലിച്ചതോടെ കഴിഞ്ഞ ദിവസം പുറമെനിന്നുള്ള എസ്.എഫ്.ഐ പ്രവർത്തകർ കോളജിൽ എത്തിയിരുന്നു.
പൊലീസ് മർദിച്ചെന്ന് രാഹുൽ
തിരുവനന്തപുരം: കസ്റ്റഡിയിൽ പൊലീസ് മർദിച്ചെന്ന് രാഖി വധക്കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി രാഹുൽ മജിസ്ട്രേറ്റിന് മൊഴിനൽകി. ഇതോടെ ഒരിക്കൽകൂടി പ്രതിയുടെ വൈദ്യപരിശോധന നടത്തി റിപ്പോർട്ട് നൽകാൻ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു. രണ്ടാംവട്ടം പരിശോധന നടത്തിയ റിപ്പോർട്ട് സമർപ്പിച്ചതോടെ പ്രതിയെ റിമാൻഡ് ചെയ്ത് തൊഴുക്കൽ സബ് ജയിലിലേക്ക് മാറ്റി.
ഇയാൾക്കുള്ള കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച നൽകും. ഞായറാഴ്ച ഉച്ചക്ക് 12 ഒാടെ നെയ്യാറ്റിൻകര ജില്ല ജനറൽ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനക്ക് ശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി രണ്ടിലെ മജിസ്ട്രേറ്റ് എം. സതീശെൻറ വീട്ടിലാണ് പ്രതിയെ ഹാജരാക്കിയത്. തൃശൂരിൽ ഒളിവിൽ കഴിഞ്ഞ ശേഷം തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് ശനിയാഴ്ച രാഹുലിനെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.