യൂനിവേഴ്സിറ്റി കോളജിെല അക്രമം: കുത്തിയത് കൊല്ലാൻ തന്നെ പൊലീസ്
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിയത് കൊല്ലാൻ തന്നെ യെന്ന് പൊലീസ്. കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ആസൂത്രിതമായാണ് കുത്തിയത ്. കൈയബദ്ധമല്ല -കേൻറാൺമെൻറ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പ്രാഥമിക വിവര റിപ്പേ ാർട്ടിൽ വ്യക്തമാക്കി. കൊല്ലാൻ തന്നെയാണ് മകനെ കുത്തിയതെന്ന് അഖിലിെൻറ മാതാപിത ാക്കളും പറഞ്ഞു. കേസുമായി മുന്നോട്ടുപോകും. വെള്ളിയാഴ്ചയാണ് മൂന്നാംവർഷ ബിരുദ വിദ്യാർഥി അഖിലിന് എസ്.എഫ്.െഎ ക്കാർ തമ്മിലെ സംഘർഷത്തിനിടയിൽ കുത്തേൽക്കുകയും വിഷ്ണു എന്ന വിദ്യാർഥിക്ക് മർദനമേൽക്കുകയും ചെയ്തത്. അഖിൽ മെഡിക്കൽ കോളജ് െഎ.സി.യുവിലാണ്. അപകടനില തരണംചെയ്തതായും ആരോഗ്യനില മെച്ചപ്പെട്ടതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
പ്രിൻസിപ്പലിന് വീഴ്ചയെന്ന് പൊലീസ്
സംഘര്‍ഷം അറിയിക്കുന്നതില്‍ കോളജ് അധികൃതർക്ക് വീഴ്ചപറ്റിയെന്ന് പൊലീസ്. വിദ്യാര്‍ഥിക്ക് കുത്തേറ്റ വിവരം പ്രിൻസിപ്പൽ പൊലീസിനെ അറിയിച്ചില്ല. അഖിലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് പൊലീസ് എത്തിയാണ്. ആൻറി റാഗിങ് സ്ക്വാഡ് രൂപവത്കരിക്കണമെന്ന നിര്‍ദേശം നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി കോളജിനെതിരെ യു.ജി.സിക്ക് പൊലീസ് റിപ്പോര്‍ട്ട് നല്കി.
എസ്.എഫ്.െഎ തെറ്റിധരിപ്പിച്ചു –പ്രിൻസിപ്പൽ
തിരുവനന്തപുരം: പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് എസ്.എഫ്.ഐക്കാര്‍ തെറ്റിധരിപ്പിച്ചതാണ് സ്ഥിതി ഗുരുതരമാവാൻ കാരണമെന്ന് പ്രിന്‍സിപ്പൽ വിശ്വംഭരൻ. കോളജിൽ പി.ജി അഡ്മിഷനായിരുന്നു. താൻ ഇൻറർവ്യൂവിലായിരുന്നു. അവസാനദിവസമായതിനാൽ ഇൻറർവ്യൂ ഒഴിവാക്കാനാകുമായിരുന്നില്ല. പ്രതികളെ കോളജില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതായും പ്രിന്‍സിപ്പൽ അറിയിച്ചു.
പൊലീസിന് മെല്ലെപോക്ക്
അഖിലിനെ കുത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാതെ പൊലീസിെൻറ മെല്ലപ്പോക്ക്. പ്രതികളായ ഏഴ് എസ്.എഫ്.ഐ പ്രവർത്തകരും ഒളിവിലെന്നാണ് പൊലീസ് വാദം. യൂനിറ്റ് പ്രസിഡൻറ് ശിവരഞ്ജിത്ത്, സെക്രട്ടറി നസീം, അമർ, അദ്വൈത്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയുന്ന മുപ്പതോളം പേരെയും പ്രതിചേർത്തു. കോളേജിലും പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലേത്ര. പ്രതികൾ പാർട്ടി ഒാഫിസുകളിൽ ഒളിവിലാണെന്ന ആരോപണം ശക്തമാണ്. പ്രതികളില്‍ ചിലരെ പൊലീസിന് മുന്നിൽ കീഴടക്കാനുള്ള ശ്രമം നടക്കുന്നതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.