പൊലീസ് കാവലിൽ യൂനിവേഴ്സിറ്റി കോളജ് വീണ്ടും തുറന്നു
text_fieldsതിരുവനന്തപുരം: വിദ്യാർഥിക്ക് കുത്തേറ്റ കലുഷിത അന്തരീക്ഷത്തിൽ അടച്ച യൂനിവേഴ്സിറ്റി കോളജ് പത്ത് ദിവസത് തിന് ശേഷം വീണ്ടും തുറന്നു. അക്രമരാഷ്ട്രീയത്തിെൻറ മുറിപ്പാടുകൾ മായ്ച്ചുകളഞ്ഞ് കോളജിനെ അക്കാദമിക മികവ ിലേക്ക് നയിക്കാനുള്ള ശ്രമങ്ങളോടെയാണ് കോളജ് വീണ്ടും തുറന്നത്.
കനത്ത പൊലീസ് കാവലിലും കർശന പരിശോ ധനയുമോടെയുമാണ് വിദ്യാർഥികളെയും അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരെയും കോളജിലേക്ക് പ്രവേശിപ്പിച്ചത്. പെ ാലീസും അധ്യാപകരും ചേർന്നാണ് കോളജ് ഗേറ്റിൽ വിദ്യാർഥികളുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചത്. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ മടക്കി അയച്ചു. തിരിച്ചറിയൽ കാർഡില്ലാത്തവരെ തടഞ്ഞത് ചോദ്യം ചെയ്ത് എസ്.എഫ്.െഎ പ്രവർത്തകർ എത്തിയെങ്കിലും പൊലീസ് ഇടപെട്ടു. കാമ്പസ് പരിസരത്ത് പൊലീസ് കാവൽ വരും ദിവസങ്ങളിലും തുടരും.
അതിനിടെ, സ്വാശ്രയ കോളജിൽ ഫീസടക്കാനില്ലാതെ രജനി എസ്. ആനന്ദ് ആത്മഹത്യചെയ്തദിനം കാമ്പസിൽ രക്തസാക്ഷിദിനമായി ആചരിച്ച് എസ്.എഫ്.െഎ ശക്തിപ്രകടനം നടത്തി.
പുതുതായി ചുമതലയേറ്റ പ്രിൻസിപ്പൽ ഡോ. സി.സി. ബാബു വിദ്യാർഥികളെ അഭിസംബോധന ചെയ്തു. കോളജിൽ എത്തിയ വിദ്യാർഥികൾക്ക് റാഗിങ്, ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.