യൂനിവേഴ്സിറ്റി കോളജ് യൂനിയൻ തെരഞ്ഞെടുപ്പ്: കെ.എസ്.യു, എ.ഐ.എസ്.എഫ് പത്രികകൾ സ്വീകരിച്ചു
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ റിേട്ടണിങ് ഒാഫിസർ തള്ളിയ കെ.എസ്.യു, എ.െഎ.എസ് .എഫ് സ്ഥാനാർഥികളുടെ പത്രികകൾ സ്വീകരിച്ചു. കെ.എസ്.യുവിെൻറ മൂന്നും എ.െഎ.എസ്.എഫിെൻറ രണ്ടും പത്രികകളാണ് സ ്വീകരിച്ചത്. ഇതുപ്രകാരം ജനറൽ സെക്രട്ടറി, ആർട്സ് ക്ലബ് സെക്രട്ടറി, വൈസ് ചെയർപേഴ്സന്‍ സീറ്റുകളിൽ കെ.എസ്.യു സ്ഥാനാർഥികളും യൂനിവേഴ്സിറ്റി യൂനിയൻ പ്രതിനിധി, ഒന്നാം വർഷ പി.ജി പ്രതിനിധി എന്നീ സീറ്റുകളിൽ എ.െഎ.എസ്.എഫും എസ്.എഫ്.ഐ സ്ഥാനാർഥികളോട് മത്സരിക്കും.
നാമനിർദേശ പത്രിക തള്ളിയ നടപടിക്കെതിരെ തിങ്കളാഴ്ച കെ.എസ്.യു ഹൈകോടതിയിൽ അപ്പീൽ നൽകാനിരിക്കെയാണ് വെള്ളിയാഴ്ച പ്രിൻസിപ്പലിെൻറ അധ്യക്ഷതയിൽ എല്ലാ വിദ്യാർഥി സംഘടനകളുടെ യോഗം വിളിച്ചത്. അപ്പലേറ്റ് അതോറിറ്റിയായ പ്രിൻസിപ്പൽ സി.സി. ബാബു, റിട്ടേണിങ് ഓഫിസർ രഘുനാഥൻ പിള്ളയെ യോഗത്തിൽ വിളിച്ചുവരുത്തുകയും പത്രിക തള്ളാനുള്ള കാരണം അന്വേഷിക്കുകയും ചെയ്തു. പത്രികയിൽ ‘ചെയർപേഴ്സൻ’ പദവിക്ക് ‘ദ ചെയർപേഴ്സൻ’ എന്ന് എഴുതിയില്ലെന്ന എസ്.എഫ്.െഎയുടെ പരാതി അംഗീകരിച്ചാണ് പത്രിക തള്ളിയതെന്നും മറ്റ് ചിലതിൽ ഓഫിസ് സീൽ പതിപ്പിച്ചെന്നും അധ്യാപകെൻറ ഒപ്പുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
റിട്ടേണിങ് ഓഫിസറുടെ വിശദീകരണം കേട്ട ശേഷമാണ് കെ.എസ്.യുവിെൻറ ചെയർപേഴ്സൻ, മാഗസിൻ എഡിറ്റർ, യു.യു.സി, ഒന്നാംവർഷ പി.ജി പ്രതിനിധി പത്രികകൾ തള്ളാനും ജനറൽ സെക്രട്ടറി, ആർട്സ് ക്ലബ് സെക്രട്ടറി, വൈസ് ചെയർപേഴ്സന്‍ പത്രികകൾക്ക് അംഗീകാരം നൽകാനും തീരുമാനിച്ചത്. കോളജിൽ അടുത്തിടെ നടന്ന കുത്തുകേസിനെ തുടർന്നാണ് എസ്.എഫ്.െഎ ഇതര സംഘടനകൾക്ക് യൂനിറ്റ് രൂപവത്കരിക്കാനായതും മത്സരത്തിന് കളമൊരുങ്ങിയതും. 18 വർഷങ്ങൾക്ക് ശേഷമാണ് കെ.എസ്.യു കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.