സർവകലാശാല പരീക്ഷകൾ ലോക്ഡൗണിന് ശേഷം നടത്തും -മന്ത്രി
text_fieldsതിരുവനന്തപുരം: ലോക്ഡൗൺ കാലയളവിന് ശേഷം സർവകലാശാല പരീക്ഷകൾ നടത്തുന്ന കാര്യം ആലോചിക്കുമെന്ന് ഉന്നതവിദ് യാഭ്യാസമന്ത്രി കെ.ടി. ജലീൽ. മെയ് പകുതിയോടെ നടക്കേണ്ട പരീക്ഷകൾ ആ സമയത്ത് തന്നെ നടത്താനാണ് ആലോചിക്കുന്നതെന ്നും അന്തിമ തീരുമാനം നാെള വൈസ് ചാൻസലർമാരുമായി നടക്കുന്ന യോഗത്തിൽ തീരുമാനിക്കുമെന്നും ഒരു ദൃശ്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.
സർവകലാശാലകൾ പുതുക്കിയ അക്കാമിക് കലണ്ടർ പ്രഖ്യാപിക്കും. അസാപിൻെറ നേതൃത്വത്തിൽ നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങും. ഗവേഷക വിദ്യാർഥികൾക്ക് ലൈബ്രറികൾ തുറന്നുകൊടുക്കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
സർവകലാശാല പരീക്ഷകൾ മേയ് മൂന്നിന് ശേഷം നടത്താനാണ് തീരുമാനം. ലോക്ഡൗൺ ഇനിയും നീട്ടിയാൽ തീരുമാനം മാറും. ഓൺലൈനായി പരീക്ഷകൾ നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.