യൂനിവേഴ്സിറ്റി കോളജ് സംഘർഷം: അഞ്ച് എസ്.എഫ്.െഎ പ്രവർത്തകർ റിമാൻഡിൽ
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ കഴിഞ്ഞദിവസമുണ്ടായ സംഘർഷത്തിനിടെ കെ.എസ ്.യു സംസ്ഥാന പ്രസിഡൻറ് അഭിജിത് ഉൾപ്പെടെ കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ച കേസിൽ അഞ്ച് എസ്.എഫ്.െഎ പ്രവർത്തകർ അറസ്റ്റിൽ.
യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥി കളായ നെടുമങ്ങാട് ആനാട് മന്നൂർക്കോണം കൊടിപ്പാറ അമൽ മൻസിലിൽ അമൽ മുഹമ്മദ് (21), പ ീരുമേട് വണ്ടിപ്പെരിയാർ തേങ്ങാക്കൽ എസ്റ്റേറ്റ് ഫസ്റ്റ് ഡിവിഷനിൽ ആർ. സുനിൽ (20), കൊ ട്ടാരക്കര മാൃങ്കാട് മന്ദിരംകുന്ന് മേലേവിള വീട്ടിൽ ടി. ശംഭു (22), നെയ്യാറ്റിൻകര അതിയ ന്നൂർ ആറാലുംമൂട് കൈതോട്ടുകോണം കക്കാപ്പുര വീട്ടിൽ അജ്മൽ (24), പീരുമേട് മഞ്ഞുമല തേ ങ്ങാക്കൽ എസ്റ്റേറ്റ് ഫസ്റ്റ് ഡിവിഷൻ വിഘ്നേശ്വരൻ (20) എന്നിവരെയാണ് അറസ്റ്റ് ചെ യ്തത്. ഇവർ യഥാക്രമം എട്ട്, 10, 11, 13, 14 പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ 13 എസ്.എഫ്.െഎ പ്രവർത്തകർക്കെതിരെയാണ് വധശ്രമത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേൻറാൺമെൻറ് പൊലീസ് കേസെടുത്തത്. ആക്രമണത്തില്‍ പരിക്കേറ്റ ടി.ആർ. രാകേഷ് എന്ന കെ.എസ്.യു പ്രവർത്തകെൻറ മൊഴിയിലാണ് കേസ്. അതിനുപുറമെ പൊലീസിനെ ആക്രമിച്ച് പരിക്കേൽപിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തി ആക്രമണം നടത്തിയതിനും മറ്റ് രണ്ട് കേസുകൾകൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതില്‍ കണ്ടാലറിയാവുന്ന 60ഒാളം എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകരാണ് പ്രതികൾ.
യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ റെയ്ഡ് നടത്തിയാണ് അഞ്ചുപേരെ പിടികൂടിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ എസ്.എഫ്.െഎ നേതൃത്വം അഞ്ച് പ്രവർത്തകരെ പൊലീസ് മുമ്പാകെ ഹാജരാക്കുകയായിരുന്നെന്നും സൂചനയുണ്ട്.
രഹസ്യമായിട്ടായിരുന്നു പിടികൂടിയ അഞ്ച് പേരെയും കോടതിയിൽ ഹാജരാക്കിയത്. അറസ്റ്റിൽ പ്രതിഷേധിച്ച് എസ്.എഫ്.െഎ സ്റ്റേഷൻ ഉപരോധിക്കുമെന്ന വിവരത്തെതുടർന്ന് കേൻറാൺമെൻറ് സ്റ്റേഷനിലും സുരക്ഷ ശക്തമാക്കിയിരുന്നു. എസ്.എഫ്.െഎ പ്രവർത്തകർ സെക്രേട്ടറിയറ്റിലേക്ക് പ്രതിഷേധമാർച്ച് നടത്തി.
സംഭവങ്ങൾക്ക് തുടക്കമിട്ട് കെ.എസ്.യു പ്രവർത്തകൻ നിതിൻ രാജിനെ മർദിച്ച എസ്.എഫ്.െഎ നേതാവ് മഹേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളെ പിടികൂടാനെന്നപേരിൽ യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് റെയ്ഡ് നടത്തി. അതിനിടെ യൂനിവേഴ്സിറ്റി കോളജിലെ സംഘർഷാവസ്ഥക്ക് പരിഹാരം കാണാൻ പ്രിൻസിപ്പൽ തിങ്കളാഴ്ച വിദ്യാർഥി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.
നിതിൻ രാജിനെ മർദിച്ചതിൽ പ്രതിഷേധിച്ച് സമരം ചെയ്ത മൂന്ന് കെ.എസ്.യു പ്രവർത്തകരെ സസ്പെൻഡ് ചെയ്തതിൽ കോളജ് അധികൃതർ നിലപാട് മാറ്റിയിട്ടുണ്ട്.
സസ്പെൻഷൻ കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് പ്രിൻസിപ്പൽ കെ. മണി വ്യക്തമാക്കി.
അതിനിടെ കോളജ് ഹോസ്റ്റലിൽ താമസിക്കുന്നവരുടെ വിവരങ്ങൾ സംബന്ധിച്ച് ഹോസ്റ്റൽ വാർഡനോട് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആരാഞ്ഞിട്ടുണ്ട്.
മഹേഷിനെ പിടികൂടാനാകാതെ പൊലീസ്
തിരുവനന്തപുരം: ഹോസ്റ്റലിൽ റെയ്ഡ് നടത്തിയിട്ടും യൂനിവേഴ്സിറ്റി കോളജിലെ സംഘർഷത്തിന് തുടക്കമിട്ട എസ്.എഫ്.െഎ നേതാവ് ഏട്ടപ്പൻ എന്ന മഹേഷ്കുമാറിനെ പിടികൂടാനാകാതെ പൊലീസ്. മഹേഷ് ഒളിവിലാണെന്ന പല്ലവി ആവർത്തിക്കുകയാണ് പൊലീസ് ചെയ്യുന്നത്. ദിവസങ്ങൾക്ക് മുമ്പ് യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ കെ.എസ്.യു പ്രവർത്തകനായ നിതിൻ രാജിനെതിരെ കൊലവിളി ഉയർത്തുകയും മർദിക്കുകയും ചെയ്ത മേഹഷ്കുമാറിനെ പിടികൂടാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപണമുണ്ട്.
ശനിയാഴ്ച ഉച്ചക്കുശേഷം ഡി.സി.പി ആദിത്യയുടെ നേതൃത്വത്തിലാണ് യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ റെയ്ഡ് നടന്നത്. ഒളിവില്‍ കഴിയുന്നതിനിടെ ഹോസ്റ്റലില്‍ തിരികെയെത്തി മഹേഷ് തന്നെയാണ് കെ.എസ്.യു പ്രവര്‍ത്തകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചതെന്ന് ഹോസ്റ്റല്‍ വാര്ഡന് മൊഴി നല്‍കിയിട്ടുണ്ട്. യൂനിവേഴ്സിറ്റി കോളജും ഹോസ്റ്റലും മേഹഷിെൻറ നിയന്ത്രണത്തിലാണെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. ഹോസ്റ്റലിലെ വിദ്യാർഥികളെ നിരന്തരം മർദിക്കുന്നതും ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതും ഇയാളുടെ പതിവാണെന്നാണ് അവർ പറയുന്നത്. യൂനിവേഴ്സിറ്റി കോളജിലെ മുൻ ചെയർമാനായ മേഹഷ് 12 വർഷമായി ഇൗ ഹോസ്റ്റലിലാണത്രെ കഴിയുന്നത്. പൊലീസിനെ ആക്രമിച്ചതുൾപ്പെടെ 18 കേസുകളിൽ പ്രതിയായ മേഹഷിനെ പിടികൂടാത്തതിന് പിന്നിലും രാഷ്ട്രീയ പിന്തുണയാണെന്ന ആരോപണം ശക്തമാണ്.
കഴിഞ്ഞദിവസം കെ.എസ്.യു പ്രവർത്തകനെ ഭീഷണിപ്പെടുത്തുന്നതിെൻറയും മർദിക്കുന്നതിെൻറയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാെല പൊലീസ് കേസെടുത്തെങ്കിലും ഏട്ടപ്പനെ അറസ്റ്റ് ചെയ്തില്ല. അന്ന് രാത്രിയും ഏട്ടപ്പന്‍ ഹോസ്റ്റലിലെത്തി. രണ്ട് കെ.എസ്.യു പ്രവര്‍ത്തകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കേസെടുത്തെങ്കിലും അറസ്റ്റുണ്ടായില്ല. ഹോസ്റ്റലിലും ഇയാളുടെ സ്വദേശമായ മുട്ടത്തറയിലും തെരഞ്ഞെങ്കിലും കെണ്ടത്താനായില്ലെന്നാണ് പൊലീസിെൻറ വിശദീകരണം.എം.ഫില്‍ വിദ്യാര്‍ഥിയെന്ന പേരിലാണ് ഏട്ടപ്പന്‍ കോളജ് ഹോസ്റ്റലില്‍ തുടരുന്നത്. കോളജ് അടച്ചാല്‍പോലും വീട്ടില്‍ പോകാത്ത ഇയാളെക്കുറിച്ച് അറിയില്ലെന്നാണ് വീട്ടുകാരും പൊലീസിന് മൊഴി നല്‍കിയിട്ടുള്ളതത്രെ.
എന്നാൽ, ഇയാൾ ഇപ്പോൾ എസ്.എഫ്.ഐ പ്രവര്‍ത്തകനല്ലെന്ന വാദമാണ് സംഘടന നടത്തുന്നത്. യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസ് പ്രതികളെ സംഭവം നടന്നയുടൻ അവിടെനിന്ന് കൊണ്ടുേപായതും സംരക്ഷിച്ചതും മേഹഷാണെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.