അധ്യാപകരില്ലാതെ സർവകലാശാലകൾ
text_fieldsതിരുവനന്തപുരം: അധ്യാപകരില്ലാതെ സർവകലാശാലകളിലെ അക്കാദമിക മേഖല സ്തംഭനത്ത ിൽ. ഉന്നതവിദ്യാഭ്യാസ വകുപ്പ് നിയന്ത്രണത്തിൽ വരുന്ന അഞ്ച് പ്രധാന സർവകലാശാലകളി ൽ 450 ഒാളം അധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സ്കൂളുകളിൽ 13000ലധികം അധ്യാപക ത സ്തിക ഒഴിഞ്ഞുകിടക്കുന്ന വിവരം പുറത്തായതിന് പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ മ േഖലയിലെ കണക്കും പുറത്തുവന്നത്.
വർഷങ്ങൾക്കുമുമ്പ് അനുവദിക്കപ്പെട്ട തസ്തി കകളുടെ 40 ശതമാനത്തിലധികവും ഒഴിഞ്ഞുകിടക്കുകയാണ്. അധ്യാപക ക്ഷാമത്തിൽ മുൻപന്തി യിൽ കേരള, കാലിക്കറ്റ്, കുസാറ്റ് സർവകലാശാലകളാണ്. കാലിക്കറ്റിൽ 101 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്, 50 ഉം അസിസ്റ്റൻറ് പ്രഫസറുടേത്. അസോസിയേറ്റ് പ്രഫസർ 26, പ്രഫസർ 20 വീതമാണ് ഒഴിവ്. രണ്ട് വീതം ഡയറക്ടർ, അസി. ഡയറക്ടർ, ഒരു ഡെപ്യൂട്ടി ഡയറക്ടർ തസ്തികയും ഒഴിഞ്ഞുകിടക്കുന്നു.
കേരള സർവകലാശാലയിൽ 122 അധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ 105 എണ്ണത്തിലേക്ക് മുൻ വൈസ്ചാൻസലറുടെ കാലത്ത് വിജ്ഞാപനം ഇറക്കിയെങ്കിലും സംവരണക്രമത്തെച്ചൊല്ലി ചിലർ കോടതിയെ സമീപിച്ചതോടെ കുരുങ്ങി. കുസാറ്റിൽ 110 അധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുന്നു. എം.ജി യിൽ 41, കണ്ണൂരിൽ 40 തസ്തിക വീതം ഒഴിഞ്ഞുകിടക്കുന്നു. ക്ഷാമം മറികടക്കാൻ കാലിക്കറ്റ്, കേരള, കുസാറ്റ് എന്നിവിടങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിച്ചിട്ടുണ്ട്. പല പഠന വിഭാഗങ്ങളിലും ഒരു സ്ഥിരം അധ്യാപകൻ പോലുമില്ല. അധ്യാപകരുടെ കുറവ് അധ്യയനത്തിനുപുറമെ ഗവേഷണമേഖലയിലും തിരിച്ചടിയാണ്.
അധ്യാപകരുടെ കുറവുമൂലം ഗവേഷകരുടെ എണ്ണത്തിലും ഗവേഷണ പദ്ധതികളിലും കേരളത്തിലെ സർവകലാശാലകൾ പിന്നാക്കം പോയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ സർവകലാശാലകൾ ദേശീയ റാങ്കിങ്ങിൽ പിറകോട്ടുപോകുെന്നന്ന ആക്ഷേപമുണ്ട്. അധ്യാപക ഒഴിവ് റാങ്കിങ്ങിനായി പ്രത്യേകം പരിഗണിക്കുന്നുമുണ്ട്.
നിയമനത്തിന് സംവരണക്കുരുക്ക്
സർവകലാശാലകളിലെ അധ്യാപകനിയമനത്തിന് പ്രധാന കുരുക്ക് സംവരണപ്രശ്നമാണ്. പഠനവകുപ്പുകൾ വെവ്വേറെ യൂനിറ്റായി പരിഗണിച്ച സംവരണരീതിയായിരുന്നു നേരേത്തയുണ്ടായിരുന്നത്. ഇത് സംവരണവിഭാഗങ്ങൾക്ക് അർഹമായ തസ്തിക ലഭിക്കുന്നതിന് തടസ്സമായിരുന്നു. 2015ൽ നിയമസഭ പാസാക്കിയ നിയമപ്രകാരം സർവകലാശാലകളിലെ സമാന തസ്തികകൾ പഠനവകുപ്പ് വ്യത്യാസമില്ലാതെ ഒന്നിച്ചെടുത്ത് സംവരണക്രമം പാലിക്കണമായിരുന്നു.
മുഴുവൻ പഠനവകുപ്പുകളിലെയും അസി. പ്രഫസർ തസ്തികയിലെ ഒഴിവ് ഒന്നിച്ച് പരിഗണിച്ച് സംവരണക്രമം നിശ്ചയിക്കണം. ഇതുപോലെ അസോ. പ്രഫസർ, പ്രഫസർ തസ്തികകളിലും നിയമനം നടത്തണം. ഇതുപ്രകാരം എം.ജിയിൽ നിയമനം തുടങ്ങുകയും ചെയ്തു. കേരളയിൽ 105 തസ്തികകളിൽ വിജ്ഞാപനം ഇറക്കിയെങ്കിലും കോടതി സ്റ്റേ ചെയ്തു.
ഇതിനിടെ പഠനവകുപ്പ് തിരിച്ച് സംവരണരീതി നടപ്പാക്കണമെന്ന് യു.ജി.സി ഉത്തരവിട്ടു. സംവരണരീതി സംബന്ധിച്ച് ചിലർ അലഹബാദ് ഹൈകോടതിയെ സമീപിച്ചതോടെ നിയമനം താൽക്കാലികമായി നിർത്താൻ യു.ജി.സി നിർദേശവുമെത്തി. എന്നാൽ, സംസ്ഥാനത്ത് സംവരണം സംബന്ധിച്ച് പ്രത്യേക നിയമം പാസാക്കിയതിനാൽ യു.ജി.സി ഉത്തരവ് ബാധകമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിയമനം സംബന്ധിച്ച് ഹൈകോടതിയിലെ കേസുകളിൽ തീർപ്പാക്കി നിയമനം വേഗത്തിലാക്കാൻ സർവകലാശാലകളോ സർക്കാറോ ശ്രമം നടത്തുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.