Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2019 5:02 PM GMT Updated On
date_range 9 March 2019 5:02 PM GMTകണ്ണൂർ, എം.ജി, കുസാറ്റ്, സാേങ്കതിക സർവകലാശാല പദവികളിലുള്ളവരെ നീക്കി
text_fieldsbookmark_border
തിരുവനന്തപുരം: രജിസ്ട്രാർ, പരീക്ഷ കൺട്രോളർ, ഫിനാൻസ് ഒാഫിസർ തസ്തികകളിലെ നിയമന കാലാവധി നാല് വർഷമാക്കി ചുരുക്കിയും പരമാവധി പ്രായം 56 വയസ്സാക്കിയുമുള്ള ഒാർഡിനൻസ ിലൂടെ സർവകലാശാല പദവികളിലുള്ളവരെ നീക്കി. എം.ജി, കണ്ണൂർ സർവകലാശാലകൾ മൂന്ന് പദവ ികളിലുള്ളവരെയും നീക്കി. പകരം താൽക്കാലിക ചുമതല നൽകി. ഇതിൽ കണ്ണൂർ പരീക്ഷ കൺട്രോള ർ ഡോ. എസ്. പ്രദീപ്കുമാർ ഡെപ്യൂേട്ടഷനിൽ ശാസ്ത്ര സാേങ്കതിക പരിസ്ഥിതി കൗൺസിലിൽ മെംബർ സെക്രട്ടറിയാണ്. രജിസ്ട്രാർ ഡോ. ബാലചന്ദ്രൻ കീഴോത്ത്, ഫിനാൻസ് ഒാഫിസർ ഷാജി ആേൻറാ എന ്നിവരെയും നീക്കി.
എം.ജിയിൽ ഒന്നരപ്പതിറ്റാണ്ടായി രജിസ്ട്രാറായ എം.ആർ. ഉണ്ണി, പരീക് ഷ കൺട്രോളർ ഡോ. തോമസ് ജോൺ, ഫിനാൻസ് ഒാഫിസർ എബ്രഹാം ജെ. പുതുമന എന്നിവരെയാണ് നീക്കി യത്. സാേങ്കതിക സർവകലാശാലയിൽ നാല് വർഷം പൂർത്തിയായ പരീക്ഷ കൺട്രോളർ ഡോ. ഷാബുവി നെ നീക്കി റിസർച് ഡീനിന് ചുമതല നൽകി.
കുസാറ്റിൽ രജിസ്ട്രാർ പദവിയിൽനിന്ന് അവധിയിലായിരുന്ന ഡോ. ഡേവിഡ് പീറ്ററെ നീക്കി. കേരളയിൽ പരീക്ഷ കൺട്രോളർ, ഫിനാൻസ് ഒാഫിസർ തസ്തികയിലുള്ളവർ വിരമിച്ചു. കേരളയിൽ രജിസ്ട്രാർ തസ്തികയിലുള്ള ഡോ.കെ. മുഹമ്മദ് ബഷീർ ഡെപ്യൂേട്ടഷനിൽ കാലിക്കറ്റ് സർവകലാശാലയിൽ വി.സിയാണ്. മറ്റൊരാൾക്ക് താൽക്കാലിക ചുമതലയാണ്.
കാലിക്കറ്റ് സർവകലാശാലയിൽ രജിസ്ട്രാർ, പരീക്ഷ കൺട്രോളർ പദവികളിലുള്ളവർ നാല് വർഷം പൂർത്തിയായെങ്കിലും പദവി ഒഴിഞ്ഞിട്ടില്ല. നുവാൽസിലും രജിസ്ട്രാർ നാല് വർഷ സർവിസ് പൂർത്തിയാക്കി. കാലടി സംസ്കൃത സർവകലാശാലയിൽ രജിസ്ട്രാർ പദവിയിൽ നാല് വർഷം പൂർത്തിയായ ആൾക്ക് ഒരുവർഷം നീട്ടിനൽകിയിരിക്കുകയാണ്. ഇവിടെ പരീക്ഷ കൺട്രോളർ തസ്തികയില്ല. മലയാളം സർവകലാശാലയിൽ രജിസ്ട്രാർ പദവിയിൽ ആളില്ല.
പദവി നഷ്ടപ്പെടുന്നവർക്ക് നേരത്തെ ജോലി ചെയ്തിടത്തേക്ക് മടങ്ങാൻ ഒാർഡിനൻസിൽ വ്യവസ്ഥയുണ്ടെങ്കിലും കാലിക്കറ്റ് രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദിന് അത് സാധ്യമാകില്ല. മുക്കം എം.എ.എം.ഒ കോളജ് പ്രിൻസിപ്പൽ പദവിയിൽ നിന്നാണ് ഡോ. മജീദ് കാലിക്കറ്റ് രജിസ്ട്രാർ പദവിയിലെത്തുന്നത്. കോളജിൽ പ്രിൻസിപ്പൽ പദവിയിൽ പുതിയ നിയമനം നടത്തിയതിനാൽ മജീദിന് പഴയ പദവിയിലേക്ക് മടങ്ങാനാകില്ല. രജിസ്ട്രാർ തസ്തികയിൽ പത്ത് വർഷത്തിലധികം സർവിസ് ബാക്കിയിരിക്കെയാണ് ഡോ. മജീദിന് പദവി നഷ്ടമാകുന്ന സാഹചര്യം. ഇക്കാര്യത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ.കെ.ടി. ജലീൽ പറഞ്ഞു.
ഒാർഡിനൻസ്: ഇല്ലാതാകുന്നത് വാഴ്സിറ്റികളിലെ സമാന്തര അധികാരകേന്ദ്രങ്ങൾ
തിരുവനന്തപുരം: സർവകലാശാല ഒാർഡിനൻസിലൂടെ ഇല്ലാതാകുന്നത് സിൻഡിക്കേറ്റിനും വൈസ്ചാൻസലർക്കും മുകളിൽ കാര്യങ്ങൾ നിയന്ത്രിച്ച സമാന്തര അധികാരകേന്ദ്രങ്ങൾ. നിയമനം ലഭിക്കുന്നത് മുതൽ 60 വയസ്സ് വരെ തുടരാമെന്നതിനാൽ രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ സ്റ്റാറ്റ്യൂട്ടറി തസ്തികകൾ കോളജ് അധ്യാപകരുടെ ഉയർന്ന ലാവണമായി മാറുകയാണ് പതിവ്. സർവകലാശാലകളിൽ മുഴുവൻ ഫയലുകളുടെയും ‘സൂക്ഷിപ്പുകാരൻ’ രജിസ്ട്രാർ ആയതിനാൽ ഇൗ തസ്തിക സമാന്തര അധികാരകേന്ദ്രമായി മാറിയിരുന്നു. വൈസ് ചാൻസലറും സിൻഡിക്കേറ്റും തീരുമാനമെടുത്താൽപോലും രജിസ്ട്രാർ കനിഞ്ഞില്ലെങ്കിൽ കാര്യങ്ങൾ കുഴയും.
വൈസ് ചാൻസലർ, പ്രോ വൈസ്ചാൻസലർ പദവികൾക്ക് നാല് വർഷ കാലാവധിയായിരിക്കെ സർവകലാശാലയിലെ ‘താക്കോൽ സ്ഥാനം’ എന്നറിയപ്പെടുന്ന രജിസ്ട്രാർ പദവി പതിറ്റാണ്ടിലധികം കാലം വരെ ചിലർ കുത്തകയാക്കിവെക്കുന്ന സമ്പ്രദായം തിരുത്തണമെന്ന് ആവശ്യമുയർന്നിരുന്നു. എം.ജി സർവകലാശാലയിൽ ഒരു ഉദ്യോഗസ്ഥെൻറ പ്രവർത്തനം വിമർശനവിധേയമായിരുന്നു.
രജിസ്ട്രാർ, പരീക്ഷ കൺട്രോളർ, ഫിനാൻസ് ഒാഫിസർ പദവികളുടെ വിരമിക്കൽപ്രായം 56 വയസ്സായിരുന്നു. ഒാർഡിനൻസിലൂടെ പുറത്തായ ചിലരും സമീപകാലത്ത് വിരമിച്ചവരും ചേർന്ന് കഴിഞ്ഞ യു.ഡി.എഫ് സർക്കാറിനെ സ്വാധീനിച്ചാണ് പെൻഷൻ പ്രായം 60 വയസ്സാക്കിയത്. ഇതും പുതിയ ഒാർഡിനൻസിലൂടെ തിരുത്തി. പരമാവധി പ്രായം 56 വയസ്സാക്കി. പല സർവകലാശാലകളിലും പരീക്ഷാഫലം വൈകുന്നതിന് പ്രധാനകാരണം പരീക്ഷാ കൺട്രോളർമാരുടെ കാര്യക്ഷമതയില്ലായ്മയാണെന്ന് ആക്ഷേപമുണ്ട്. കാര്യക്ഷമതയില്ലാത്ത പരീക്ഷാ കൺട്രോളർമാരെ വിരമിക്കും വരെ പേറേണ്ട അവസ്ഥയായിരുന്നു സർവകലാശാലകൾക്ക്.
പുതിയ ഒാർഡിനൻസ് ഇതിന് പരിധിവരെ പരിഹാരമാകും. നിയമനകാലാവധി ചുരുങ്ങുന്നതോടെ രജിസ്ട്രാർ പദവിയിലേക്കുള്ള തള്ളും കുറയും. പദവിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് പുനർനിയമനത്തിന് ഒരവസരം കൂടി ഒാർഡിനൻസിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ, യു.ഡി.എഫ് സർക്കാർ നിയമിച്ചവരെ ഒറ്റയടിക്ക് പുറത്താക്കാൻ സർക്കാർ ആസൂത്രണം ചെയ്തതാണ് ഒാർഡിനൻസെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഒാർഡിനൻസിലൂടെ പുറത്തുപോകുന്നവരിൽ ഭൂരിഭാഗവും യു.ഡി.എഫ് കാലത്ത് നിയമിക്കപ്പെട്ടവരാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story