മാർക്ക് ദാനത്തിനു പിന്നാലെ എം.ജിയിൽ കോപ്പിയടിക്ക് മാപ്പും
text_fieldsകോട്ടയം: മാർക്ക്ദാനത്തിൽ കുടുങ്ങിയ മഹാത്മാഗാന്ധി സർവകലാശാലയിൽ കോപ്പിയടിക് ക് പിടിച്ചവർക്കും വഴിവിട്ട ആനുകൂല്യം. ബി.ആർക്ക് പരീക്ഷയിൽ കോപ്പിയടിക്ക് പിടികൂ ടി ചീഫ് എക്സാമിനർമാർ നടപടിക്ക് ശിപാർശ ചെയ്ത 69 വിദ്യാർഥികൾക്ക് മാപ്പ് നൽകി ഉത്തരക്കടലാസ് പരിശോധനക്ക് സിൻഡിക്കേറ്റ് അനുമതി നൽകുകയായിരുന്നു.
എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചായിരുന്നു നടപടി. കോപ്പിയടിച്ച മുഴുവൻപേരും ഇതോടെ ഉപരിപ ഠനത്തിനും യോഗ്യത നേടി. കോപ്പിയടി പിടിച്ചാൽ കുറഞ്ഞത് രണ്ടുവർഷം വരെ ഡീബാർ ആണ് പതിവ്. സ്വകാര്യ എൻജിനീയറിങ് കോളജ് വിദ്യാർഥികളാണ് ബഹുഭൂരിപക്ഷവും. പരീക്ഷവിഭാഗം എതിർത്തെങ്കിലും തീരുമാനം നടപ്പാക്കാൻ സിൻഡിക്കേറ്റ് നിർദേശം നൽകുകയായിരുന്നു. സാങ്കേതിക സർവകലാശാലയിലേക്ക് മാറുംമുമ്പ് 2018 മാർച്ചിലെ പരീക്ഷയിൽ കോപ്പിയടിക്ക് പിടിയിലായവർക്കാണ് സഹായം ലഭിച്ചത്.
ബി.ടെക്കിന് പുറമെ ചട്ടങ്ങൾ മറികടന്ന് വിദ്യാഭ്യാസ മന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശിപാർശയിൽ പ്രഫഷനൽ കോഴ്സുകളിലടക്കം നിരവധി വിദ്യാർഥികൾക്ക് മാർക്ക് ദാനം നൽകിയ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സിൻഡിക്കേറ്റ് തീരുമാനപ്രകാരം അഞ്ചും അതിലധികവും മാർക്ക് ലഭിച്ചവരിൽ പലരും അർഹതയില്ലാത്തവർ ആണെന്നാണ് കണ്ടെത്തൽ.
മന്ത്രിയുടെ വാദങ്ങൾ പൊളിയുന്നു: പിഴവ് സംഭവിച്ചെന്ന് സിൻഡിക്കേറ്റ് അംഗം
കോട്ടയം: എം.ജി യിൽ തോറ്റ ബി.ടെക് വിദ്യാർഥിക്ക് മാർക്ക് കൂട്ടിനൽകാൻ അദാലത്തിലെടുത്ത തീരുമാനം ചട്ടവിരുദ്ധമായിരുന്നുവെന്ന് തുറന്നുസമ്മതിച്ച് സി.പി.എം കോട്ടയം ജില്ല സെക്രട്ടേറിയറ്റ് അംഗം കൂടിയായ സിൻഡിക്കേറ്റ് അംഗം അഡ്വ. പി.കെ. ഹരികുമാർ. മാർക്ക് കൂട്ടി നൽകാൻ അദാലത്തിന് അധികാരമില്ലെന്നു വാർത്തസമ്മേളനത്തിൽ ഹരികുമാർ വ്യക്തമാക്കിയതോടെ മാർക്ക് ദാനം തീരുമാനിച്ചതു സിൻഡിക്കേറ്റാണെന്ന മന്ത്രി കെ.ടി. ജലീലിെൻറ വാദവും പൊളിഞ്ഞു.
മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിയെയും രക്ഷിക്കാൻ വൈസ് ചാൻസലർ നടത്തിയ നീക്കവും ഇതോടെ പാളി. മാർക്ക് കൂട്ടി നൽകാൻ സിൻഡിക്കേറ്റിന് അധികാരമുണ്ടെന്ന് പറഞ്ഞ ഹരികുമാർ സംഭവങ്ങളിൽ വീഴ്ച പറ്റിയെന്ന് സമ്മതിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.