സര്‍വകലാശാലകളില്‍ അദാലത്ത്: മന്ത്രി ജലീൽ ചട്ടലംഘനം നടത്തിയതിന് കൂടുതുൽ തെളിവുകൾ
text_fieldsകോട്ടയം: മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. എം.ജി, സാങ്കേതിക സർവകലാശാലകളിൽ നടത്തിയ അദാലത്തുകളുടെ ഫയലുകൾ മന്ത്രിക്ക് ലഭിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവുകളാണ് പുതിയ തെളിവുകളായി പുറത്തുവന്നത്. എം.ജി, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർമാർ മന്ത്രിയെ രക്ഷിക്കാൻ മറച്ചുെവച്ച ഉത്തരവുകളും ഇതിൽെപടും. അദാലത്തുകളിൽ മന്ത്രിയുടെ ഇടപെടലുകൾ വിവാദമായതോടെ മന്ത്രി ഒന്നിലും ഇടപെട്ടിട്ടില്ലെന്ന് വരുത്താനും ഗവർണറെ തെറ്റിദ്ധരിപ്പിക്കാനും വി.സിമാർ ഉണ്ടാക്കിയ രേഖകളും പുറത്തായി.
വിവാദത്തിൽനിന്ന് മന്ത്രിയെ രക്ഷിക്കാനുള്ള നീക്കവും സജീവമാണ്. ചാൻസലർ കൂടിയായ ഗവർണർ നിലപാട് പരസ്യമാക്കിയതോടെ മന്ത്രിയും മുഖംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഗവർണറുടെ വെളിപ്പെടുത്തൽ മന്ത്രിക്കും സർക്കാറിനും കനത്ത തിരിച്ചടിയായ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും പ്രതിസന്ധിയിലായി. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഫെബ്രുവരി നാലിന് സർവകലാശാലകളിൽ അദാലത്തുകൾ സംഘടിപ്പിക്കാൻ ഇറക്കിയ ഉത്തരവിലെ രണ്ടാം ഭാഗത്തിലും മന്ത്രിയുടെ ഇടപെടൽ വ്യക്തമാണ്. അദാലത്തിൽ സംഘാടക സമിതിക്ക് തീർപ്പാക്കാൻ സാധിക്കാത്ത ഫയലുകളോ മന്ത്രിയുടെ ഇടപെടൽ ആവശ്യമുള്ള ഫയലുകളോ അദാലത് ദിവസം മന്ത്രിക്ക് നൽകണമെന്ന്് ഉത്തരവിലുണ്ട്.
സർവകലാശാല നിയമം മൂന്നാം അധ്യായപ്രകാരം പ്രോചാൻസലറായ വിദ്യാഭ്യാസ മന്ത്രിക്ക് സ്ഥാപനത്തിൽ ഇടപെടാൻ ചാൻസലറായ ഗവർണറുടെ അഭാവത്തിൽ വ്യക്തമായ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ കഴിയു. ഇതിെൻറ അടിസ്ഥാനത്തിലാണ് എം.ജിയിലും സാങ്കേതിക സർവകലാശാലയിലും അദാലത്തുകളിൽ മാർക്ക് ദാനങ്ങൾ നടന്നത്. വിവാദം ഉണ്ടായപ്പോൾ മന്ത്രിയോ ഉന്നത വിദ്യാഭ്യാസ വകുപ്പോ സർവകലാശാല ഭരണകാര്യങ്ങളിൽ ഇടപെടുന്നുണ്ടോയെന്ന് ഗവർണർ വി.സിമാരോട് രേഖാമൂലം ചോദിച്ചിരുന്നു. എന്നാൽ, മിക്ക സർവകലാശാലകളും മറുപടി നൽകിയത് മന്ത്രിയുടെ ഇടപെടലില്ലെന്നാണ്. ഇതോടെ മാർക്ക് ദാന വിവാദത്തിൽ വൈസ് ചാൻസലർമാരുടെ പങ്കും പുറത്തുവന്നിരിക്കുകയാണ്.
സർവകലാശാലയിൽ ക്രമവിരുദ്ധമായി എന്തൊക്കെയോ നടന്നിട്ടുണ്ടെന്ന് ഗവർണർ
കൊച്ചി: എം.ജി സർവകലാശാലയിൽ ക്രമവിരുദ്ധമായി എന്തൊക്കെയോ നടന്നിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഏത് പരാതി കിട്ടിയാലും അന്വേഷിക്കും. സർവകലാശാലയിൽ അമിതാധികാരം ഉപയോഗിച്ചിട്ടുണ്ടെന്ന് സിന്‍ഡിക്കേറ്റ് സമ്മതിച്ചിട്ടുണ്ട്. താന്‍ പറയുന്ന വാക്കുകള്‍ ഏത് തരത്തില്‍ വ്യാഖ്യാനിക്കപ്പെടുമെന്ന കാര്യം അറിയില്ല. തെറ്റ് തിരുത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഏതെങ്കിലും പരാതി ലഭിച്ചാൽ വിശദമായി പഠിച്ചശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.