മാർക്ക് ദാന വിവാദം: അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി
text_fieldsതിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിനെതിരായ മാർക്ക് ദാന വിവാദം സംബന്ധിച്ച് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ച ു. പ്രതിപക്ഷത്തുനിന്ന് വി.ഡി. സതീശനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി യത്. എന്നാൽ സ്പീക്കൽ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
സവർകലാശാലകളിൽ മാർക്കം ദാനം നടത്തിയ ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം. മന്ത്രിക്ക് സർവകലാശാല നടപടികളിൽ ഇടപെടാൻ അധികാരമില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. സർവകലാശാലകളിൽ ചാൻസലറുടെ അഭാവത്തിൽ മാത്രമാണ് പ്രോ ചാൻസലർക്ക് അധികാരമുള്ളത്. മാർക്ക് ദാനം അദാലത്തിൽ അല്ലെന്ന മന്ത്രിയുടെ വാദം തെറ്റ്. പൂവ് ചോദിച്ചാൽ പൂങ്കാവനം കൊടുക്കുന്ന മന്ത്രിസഭയാണിത്. പരീക്ഷാഫലം വന്നതിനു ശേഷം മാർക്ക് കുട്ടി നൽകാൻ എന്ത് ചട്ടമാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കണം. ധർമ്മ സംസ്ഥാപനത്തിനായി മന്ത്രി അവതരിക്കണോയെന്നും സതീശൻ വിമൾശിച്ചു.
അതേസമയം, മറുപടിയിൽ നേരത്തത്തെ നിലപാട് ആവർത്തിച്ച് മന്ത്രി കെ.ടി. ജലീൽ രംഗത്തെത്തി. മോഡറേഷൻ തീരുമാനം സിൻഡിക്കേറ്റിന്റേതാണ്.ന്യായമായത് അർഹതപ്പെട്ടവർക്ക് കിട്ടുകയാണുണ്ടായത്. മന്ത്രിക്കൊ ഓഫീസിനോ ഇതിൽ പങ്കില്ല. പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ പങ്കെടുത്തിട്ടില്ല. വിവാദമായ പശ്ചാത്തലത്തിൽ സർവകലാശാലയാണ് തീരുമാനം പിൻവലിച്ചത്. മലപോലെ വന്നത് എലിപോലെ പോയെന്നും മന്ത്രി പറഞ്ഞു.
കട്ട മുതൽ തിരിച്ച് കൊടുത്തത് കൊണ്ട് കളവ് കളവല്ലാതാകുന്നില്ലെന്ന് വിഷയത്തിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. മാർക്ക് കുംഭകോണമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും ഇത് കള്ളക്കണിയാണെന്നും ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.