സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ (എം.എ ജെ.എം.സി സി.എസ്.എസ് (2023 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി എട്ടു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബിഎസ് സി ഇലക്ട്രോണിക്സ് കമ്പ്യൂട്ടര്‍ മെയിന്റ്നെന്സ് ആൻഡ് ഇലക്ട്രോണിക്സ് (സി.ബി.സി.എസ് 2023 അഡ്മിഷന് റഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അ്ഡമിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ് -പുതിയ സ്കീം ഓക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി ഒമ്പതു മുതല്‍ നടക്കും. ടൈം ടേബ്ള്‍ വെബ് സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബിസിഎ, ബിഎസ്സി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മോഡല്‍ 3 ട്രിപ്പള്‍ മെയിന്‍ (2022 അഡ്മിഷന് റഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്-പുതിയ സ്കീം ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 31 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബാച്ച്ലര് ഓഫ് ഫാഷന്‍ ടെക്നോളജി, ബിഎസ് സി അപ്പാരല്‍ ആൻഡ് ഫാഷന്‍ ഡിസൈന്‍ മോഡല്‍ മൂന്ന് സി.ബി.സി.എസ് (2022 അഡ്മിഷന് റഗുലര്‍, 2018 മുതല്‍ 2021 വരെ അ്ഡമിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്-പുതിയ സ്കീം ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 30 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എംഎസ് സി മൈക്രോബയോളജി സി.എസ്.എസ് (2023 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഓക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 31 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
വൈവ വോസി
മൂന്നാം സെമസ്റ്റര്‍ എംഎസ് സി ഡാറ്റ അനലിറ്റിക്സ് (സി.എസ്.എസ് 2023 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഓക്ടോബര്‍ 2024) പരീക്ഷയുടെ ഇന്റേണ്‍ഷിപ് വൈവ വോസി പരീക്ഷകള്‍ ഡിസംബര്‍ 30, 31 തീയതികളില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് ഡിപ്ലോമ
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് ഒരു വര്‍ഷത്തെയും ആറുമാസത്തെയും ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ക്ലാസുകളുണ്ടാകും. മൂന്നു മാസത്തെ ആശുപത്രി പരിശീലനവും കോഴ്സിന്റെ ഭാഗമായുണ്ട്. പുതിയ ബാച്ച് ക്ലാസുകള്‍ ജനുവരി രണ്ടിന് ആരംഭിക്കും. പ്രായപരിധി ഇല്ല.
ഫോണ്‍: 9946299968, 8891391580. ഇമെയില്‍ iucdsmgu@mgu.ac.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.