Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതച്ചമ്പാറയിൽ...

തച്ചമ്പാറയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം മോർച്ചറിയിലേക്ക്​ മാറ്റി

text_fields
bookmark_border
palakkad dead body
cancel

കല്ലടിക്കോട്: തച്ചമ്പാറ ദേശീയപാതക്കരികിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം 40 വയസ്സുള്ള പുരുഷ​െൻറ മൃതദേഹം കമഴ്ന്ന് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. 170 സെൻറിമീറ്റർ ഉയരമുണ്ട്.

തച്ചമ്പാറ വില്ലേജ് ഓഫിസിനും പുതിയ പെട്രോൾപമ്പിനും ഇടക്ക് റോഡ് പണിക്കായി കൂട്ടിയ മൺകൂനകൾക്കിടയിലെ കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂർണമായും കരിഞ്ഞ നിലയിലാണ് മൃതദേഹം. മുഖം അഴുകിയിട്ടുമുണ്ട്​.

ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചത്. പാലക്കാട്ടുനിന്ന് ​ഫോറൻസിക് വിദഗ്​ധരും കല്ലടിക്കോട് പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലെത്തിച്ചു. ഡോഗ്‌ സ്​ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. കല്ലടിക്കോട് പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsUnknown Dead Body
News Summary - unknown body found thachampara
Next Story