ഇൗ സൗഹൃദത്തിന് ഇടംവലമില്ല; തൊട്ടുരുമ്മി മലപ്പുറത്തെ പാർട്ടി ഓഫിസുകൾ
text_fieldsമലപ്പുറം: രാഷ്ട്രീയപാർട്ടി പ്രവർത്തകർ പരസ്പരം ഓഫിസുകൾ തകർക്കുകയും കൊടിമരങ്ങളും തോരണങ്ങളും നശിപ്പിക്കുകയു ം ചെയ്യുന്നതാണ് പലപ്പോഴും വാർത്തയാകുന്നത്. തെരഞ്ഞെടുപ്പ് കാലമായാൽ ഇൗ വൈരം കൂടുകയും ചെയ്യും.
എന്നാൽ, മലപ്പുറം കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറ്റുംമുറി ഉന്നംതലയിൽ വ്യത്യസ്തമാണ് കാര്യങ്ങൾ. ഇവിടെ ഒരേ കെട്ടിടത്തിൽ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നത് വ്യത്യസ്ത ആശയങ്ങളിൽ വിശ്വസിക്കുന്നവരുടെ ഓഫിസുകളാണ്.
ഇന്ത്യൻ നാഷനൽ കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, മുസ്ലിം ലീഗ് എന്നീ സംഘടനകളുടെ ഓഫിസുകളാണ് ഒരുമിച്ചുള്ളത്. ഒരു മുന്നണിയിലായ കോൺഗ്രസ് ലീഗ് ഒാഫിസുകൾക്ക് മധ്യത്തിലാണ് ഡി.വൈ.എഫ്.ഐ യൂത്ത് സെൻറർ. ഇവിടെ നടക്കുന്ന ചർച്ചകൾ രണ്ട് ഓഫിസിലുമിരുന്നാൽ കേൾക്കാം. ഇടംവലം നോക്കാതെ സൗഹൃദമാതൃക തീർക്കുകയാണ് ഇതിലൂടെ ഉന്നംതല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.