ട്രെയിനിൽ അനാവശ്യമായി അപായച്ചങ്ങല വലിക്കൽ: പിഴയിട്ടത് 7.11 ലക്ഷം രൂപ
text_fieldsതിരുവനന്തപുരം: അനാവശ്യമായി അപായച്ചങ്ങല വലിച്ചതിന് ഇക്കഴിഞ്ഞ വർഷം ദക്ഷിണ റെയിൽവേ പിഴയടിച്ചത് 7.11 ലക്ഷം (7,11,066 )രൂപ. 2021 ഏപ്രിൽ ഒന്നുമുതൽ 2022 മാർച്ച് 31 വരെയുള കാലയളവിൽ 1369 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 1043 പേരെ അറസ്റ്റ് ചെയ്തു.
അപ്രതീക്ഷിതമായി ട്രെയിന്‍ നിര്‍ത്തുന്നത് സമയക്രമത്തെ മാത്രമല്ല, യാത്രക്കാരുടെയാകെ വിലപ്പെട്ട സമയം അപഹരിക്കുന്നതിനും ഇടയാക്കുന്നു. പിന്നാലെ വരുന്ന ട്രെയിനുകളും വൈകും. ട്രെയിനുകളുടെ സമയക്രമം പാലിക്കാന്‍ റെയില്‍വേ പരിശ്രമിക്കുന്നുണ്ടെങ്കിലും അപായച്ചങ്ങല വലിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നത് സര്‍വിസുകളെ ബാധിക്കുന്നു. ദക്ഷിണ റെയിൽവേയുടെ കീഴിൽ ദിവസേനയുള്ള 1303 മെയില്‍-എക്സ്പ്രസ് ട്രെയിനുകളിലും 640 എമു-മെമു സബര്‍ബന്‍ ട്രെയിനുകളിലുമായി പ്രതിദിനം 22 ലക്ഷം യാത്രക്കാരാണ് സഞ്ചരിക്കുന്നത്.
സുരക്ഷാപ്രശ്നങ്ങളുണ്ടെങ്കില്‍ ലോക്കോ പൈലറ്റിന്റെയും ഗാര്‍ഡിന്റെയും ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി യാത്രക്കാര്‍ക്ക് ഉപയോഗിക്കുന്നതിനായാണ് അപായച്ചങ്ങല നല്‍കിയിട്ടുള്ളത്. നിസ്സാരകാരണങ്ങളാല്‍ ട്രെയിനുകളില്‍ അപായച്ചങ്ങല വലിക്കുന്നത് ഒഴിവാക്കണമെന്നാണ് ദക്ഷിണ റെയിൽവേയുടെ ആവശ്യം. അടിയന്തര സാഹചര്യമോ പരാതിയോ ഉണ്ടായാല്‍, ബന്ധപ്പെട്ട കോച്ചിന്റെ ചുമതലയുള്ള ട്രാവലിങ് ടിക്കറ്റ് എക്സാമിനറെയാണ് യാത്രക്കാര്‍ ആദ്യം സമീപിക്കേണ്ടതെന്നാണ് റെയിൽവേയുടെ നിർദേശം. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ അപായച്ചങ്ങല വലിക്കാവൂ.
കൂടാതെ, യാത്രക്കാര്‍ക്ക് 'റെയിൽ മദദ്' ഹെല്പ് ലൈന്‍ നമ്പറായ 139ല്‍ ബന്ധപ്പെടാം. ഇതിലൂടെ റെയില്‍ സംബന്ധമായ എല്ലാ പരാതികള്‍ക്കും ആവലാതികള്‍ക്കും ഒറ്റത്തവണ പരിഹാരം ലഭിക്കും. മതിയായ കാരണമില്ലാതെ അപായച്ചങ്ങല വലിക്കുന്നത് ഇന്ത്യന്‍ റെയില്‍വേ നിയമത്തിലെ സെക്ഷന്‍ 141 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. കുറ്റം ചെയ്തെന്നു തെളിഞ്ഞാല്‍ 1000 രൂപ പിഴയോ ഒരു വര്‍ഷം തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.