പീഡന പരാതിക്കേസിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ഹൈക്കോടതിയിൽ
text_fieldsകൊച്ചി: വിവാദ അഭിഭാഷകൻ ഹാജരായ കേസിലെ സ്റ്റേ ഉത്തരവ് പിൻവലിച്ചതോടെ വീണ്ടും പരിഗണനയിലെത്തിയ പീഡനക്കേസ് റദ്ദാക്കണമെന്ന നടൻ ഉണ്ണി മുകുന്ദന്‍റെ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. വിചാരണക്ക് 2021ൽ അനുവദിച്ച സ്റ്റേ ദിവസങ്ങൾക്ക് മുമ്പ് ഹൈകോടതി പിൻവലിച്ചിരുന്നു. ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂരാണ് ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായത്.
കേസ് പരാതിക്കാരിയുമായി ഒത്തുതീർപ്പാക്കിയതിന്‍റെ രേഖയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി സ്റ്റേ അനുവദിച്ചത്. എന്നാൽ, ഒത്തുതീർപ്പ് കരാറിൽ താൻ ഒപ്പിട്ടിട്ടില്ലെന്നും തെറ്റായ വിവരം നൽകിയാണ് സ്റ്റേ സമ്പാദിച്ചതെന്നും യുവതി അറിയിച്ചതിനെ തുടർന്നാണ് സ്റ്റേ നീക്കിയത്. തിരക്കഥ ചർച്ചയുമായി ബന്ധപ്പെട്ട് കാണാൻ വന്ന യുവതിയെ പീഡിപ്പിച്ചുവെന്നാണ് നടനെതിരായ കേസ്.
കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്നാണ് ഇദ്ദേഹത്തിന്‍റെ ഹരജി. നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം മജിസ്ട്രേറ്റ് കോടതിയിൽ ഉന്നയിക്കാൻ ജസ്റ്റിസ് കെ. ബാബു നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.