വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്ന് ഉണ്ണി മുകുന്ദന്‍
text_fieldsജീവിതത്തോട് പൊരുതി വർക്കല പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായ ആനി ശിവയെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദൻ. വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്നാണ് ഉണ്ണി മുകുന്ദൻ ഫേസ്‌ബുക്കിൽ കുറിച്ചു. ആനി ശിവ യഥാർത്ഥ പോരാളി ആണെന്നും അവരുടെ ജീവിതം എല്ലാവർക്കും പ്രചോദനമാണെന്നും ഉണ്ണി കൂട്ടിച്ചേർത്തു.
എന്നാൽ ഉണ്ണിയുടെ വലിയ പൊട്ട് പരാമർശത്തെ എതിർത്ത് നിരവധി പേരാണ് ഫേസ്ബുക്കിലൂടെ രംഗത്തെത്തുന്നത്. സംവിധായകൻ ജിയോ ബേബി പോസ്റ്റിന് കമന്റായി തന്നെ പരമാർശം മോശമെന്ന് കുറിച്ചു. അതേസമയം ഉണ്ണിയെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.
പത്ത് വർഷങ്ങൾക്ക് മുമ്പ് വർക്കല ശിവഗിരി തീർഥാടനത്തിന് ഐസ്ക്രീമും നാരങ്ങാ വെള്ളവും വിറ്റ് ജീവിച്ച പെൺകുട്ടിയാണ് ഇന്ന് അതേ സ്ഥലം ഉൾക്കൊള്ളുന്ന വർക്കല പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റ ആനി ശിവ. 2016ൽ കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ച ആനി അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് എസ്.െഎ ആയി ചുമതലയേറ്റത്. ആനിയുടെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ഇതിനകം നിരവധി പേരാണ് ഷെയർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.