കേന്ദ്ര സർവകലാശാല ആർ.എസ്.എസിന്‍റെ രാഷ്ട്രീയ കാര്യാലയമാക്കിമാറ്റിയെന്ന് ഉണ്ണിത്താൻ
text_fieldsകാസർകോട്ടെ കേന്ദ്ര സർവകലാശാല ആർ.എസ്.എസിന്‍റെ രാഷ്ട്രീയ കാര്യാലയമാക്കി മാറ്റിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കേന്ദ്രസർവകലാശാലയിലെ ബിരുദദാനചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രദേശത്തെ എം.പി എന്ന നിലയിൽ, രാഷ്ട്രപതിയും കേന്ദ്ര മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിൽ അധ്യക്ഷ പദവിയിലിരിക്കേണ്ട തന്നെ ഔദ്യേഗികമായി ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി വി.മുരളീധരൻ മഹാരാഷ്ട്രയിൽ നിന്നുള്ള എം.പിയാണ്. എന്നാൽ, കേരളത്തിലെ എല്ലാ കേന്ദ്ര പരിപാടികളിലും അദ്ദേഹമാണ് പ്രധാന അതിഥി. ഇവിടെനിന്നുള്ള എം.പിമാരെ അവഗണിച്ചുകൊണ്ട് വി.മുരളീധരൻ പരിപാടികളിൽ പങ്കെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർവകലാശാല ആർ.എസ്.എസിന്‍റെ കാര്യാലയം പോലെയാണ് പ്രവർത്തിക്കുന്നത്. സർവകലാശാല കാവിവത്കരിക്കുന്നതിൽ ജനങ്ങൾക്ക് രോഷമുണ്ട്. ആർ.എസ്.എസും ബി.ജെ.പിയും അറിയാതെ അവിടെ ഒന്നും നടക്കില്ലെന്ന നിലയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.