സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കം: ബസലിക്ക പള്ളിയില്‍ ചേരിതിരിഞ്ഞ് സംഘർഷം
text_fieldsസിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കം സംഘർഷത്തിലേക്ക് കടന്നു. എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയില്‍ ഒരേസമയം രണ്ട് തരം കുര്‍ബാന നടന്നു. ഇതോടെയാണ് ഇരുവിഭാഗം ചേരിതിരിഞ്ഞ് സംഘർഷത്തിേലക്ക് കടന്നത്. അൾത്താരയിലേക്ക് ഒരു വിഭാഗം ഇരച്ചു കയറി. ഫർണിച്ചറുകൾ അടിച്ചു തകർത്തു. ബലിപീഡം തള്ളി മാറ്റി. ഇന്നലെ രാത്രിമുതൽ നടന്ന തർക്കമാണിപ്പോൾ ഇന്ന് രാവിലെ കയ്യാങ്കളിയിലേക്ക് മാറിയത്.
മറുവിഭാഗം പൊലീസ് സംരക്ഷണയിൽ കുർബാന തുടരുകയാണ്. ഇടവകയിലല്ലാത്തവരാണ് കുഴപ്പമുണ്ടാക്കുന്നതെന്നാണ് പറയുന്നത്. ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ചിലർ രംഗത്തെത്തുന്നത്.
തര്‍ക്കത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചയോളം അടച്ചിട്ടിരുന്ന പള്ളി രണ്ട് ദിവസം മുമ്പാണ് തുറന്നത്. ഇരു കുര്‍ബാനക്കും പിന്തുണയായി ഇരുവിഭാഗത്തിലെയും വിശ്വാസികളും പള്ളിയിലെത്തിയയോടെയാണ് സംഘർഷം ഉടലെടുത്തത്. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പുതുവേലിലിെൻറ നേതൃത്വത്തില്‍ ഏകീകൃത കുര്‍ബാന നടത്തിയപ്പോള്‍ വിമത വിഭാഗം വൈദികര്‍ ജനാഭിമുഖ കുര്‍ബാന നടത്തുകയായിരുന്നു.
ഇതോടെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടുന്ന തരത്തിലേക്ക് കാര്യങ്ങൾ പലപ്പോഴായി മാറി. ഇതിനിടെ, ഗോബാക്ക് വിളികളും മുദ്രാവാക്യവുമായി ഇരുവിഭാഗവും പ്രതിഷേധം തുടർന്നു. കുര്‍ബാന അര്‍പ്പിക്കാനെത്തിയ ആന്‍ഡ്രൂസ് താഴത്തിനെ സമരക്കാര്‍ തടഞ്ഞു. പള്ളിയുടെ കവാടം പൂട്ടിയാണ് പ്രതിഷേധക്കാര്‍ ബിഷപ്പിനെ തടഞ്ഞത്.
ഇതോടെ ഏകീകൃത കുര്‍ബാനയെ പിന്തുണച്ച് ബിഷപ്പിനൊപ്പം നില്‍ക്കുന്ന വിശ്വാസികളുടെ വിഭാഗത്തില്‍ നിന്നുള്ളവര്‍ ആസ്ഥാനത്തേക്ക് കയറി ബോര്‍ഡുകളും കസേരകളും തല്ലിത്തകര്‍ത്തു. സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതിന് പിന്നാലെ പൊലീസെത്തി ഇരുവിഭാഗത്തിനെയും പിരിച്ചുവിട്ടിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പള്ളിക്കകത്ത് കനത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനിടെയാണ്, ഇന്ന് രാവിലെ 9.45 ഓടെ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടന്നതിലേക്ക് മാറിയത്. നിലവിൽ പൊലീസ് ഇരുവിഭാഗത്തെയും പിൻതിരിപ്പിക്കാൻ ശ്രമിക്കുകയാണ്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പുതുവേലിന് ഹൈകോടതി പൊലീസ് സംരക്ഷണം നല്‍കിയിരുന്നു. അക്രമികൾക്ക് പൊലീസ് സംരക്ഷണം നൽകുകയാണെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. പള്ളി പൂർണമായും അടച്ചിട്ടില്ലെന്നാണ് പൊലീസ് വിശ്വാസികളോട് പറയുന്നത്. വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിരികുകയാണ്. ക്രിസ്തുമസ് തലേന്ന് നടന്ന സംഘർഷം വിശ്വാസികൾക്കിടയിൽ വ്യാപക അമർഷമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.