യു.പി പൊലീസ് അറസ്റ്റ്; ആർ.എസ്.എസ് തിരക്കഥയുടെ ഭാഗം –പോപുലർ ഫ്രണ്ട്
text_fieldsകോഴിക്കോട്: യു.പിയിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രണ്ടു പ്രവർത്തകരെ അറസ്റ്റ് ചെയ്തത് ആർ.എസ്.എസ് തിരക്കഥയുടെ ഭാഗമാണെന്ന് ദേശീയ സെക്രട്ടറി നാസിറുദ്ദീന്‍ എളമരം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മലയാളികളായ പോപുലർ ഫ്രണ്ട് പ്രവർത്തകർ അൻഷാദ്, ഫിേറാസ് ഖാൻ എന്നിവരെ അറസ്റ്റ് ചെയ്തത് 'രാഷ്ട്ര സുരക്ഷക്ക് ഭീഷണി' എന്ന കള്ളക്കഥ നിര്‍മിക്കാനുള്ള യു.പി സര്‍ക്കാർ ശ്രമത്തിെൻറ ഭാഗമാണ്. മുസ്ലിം ഉന്മൂലനമെന്ന ആർ.എസ്.എസ് അജണ്ടയിലേക്കുള്ള ചവിട്ടുപടിയാണിത്. മോദിയെയും ആർ.എസ്.എസിനെയും വിമര്‍ശിക്കുന്നവരെയെല്ലാം വേട്ടയാടി തുറുങ്കിലടക്കുകയാണ്.
കേസ് സി.ബി.ഐ അന്വേഷിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താറും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.