യു.പി പൊലീസ് അറസ്റ്റ്: െഞട്ടലിൽ കുടുംബാംഗങ്ങൾ
text_fieldsവടകര/പന്തളം: വസന്ത പഞ്ചമി ആഘോഷങ്ങൾക്കിടെ സ്ഫോടനത്തിന് പദ്ധതിയിെട്ടന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം യു.പി പൊലീസ് അറസ്റ്റ്ചെയ്ത മലയാളികളുടെ കുടുംബങ്ങൾ ഞെട്ടലിൽ. പന്തളം ചേരിയക്കൽ നസീമ മൻസിൽ അൻഷാദ് ബദറുദ്ദീൻ (33) വടകര പുതുപ്പണം കുഴിച്ചാലില്‍ വീട്ടില്‍ ഫിറോസ് എന്നിവരെയാണ് യു.പിയിലെ ഗുഡംബ മേഖലയിൽനിന്ന് യു.പി സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്) പിടികൂടിയത്.
പോപുലർ ഫ്രണ്ട് വിദ്യാഭ്യാസ പ്രവര്‍ത്തകനായ ഫിറോസ്, ബിഹാറില്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾക്ക് പോയതാണെന്ന് കുടുംബം പറയുന്നു. അവിടെ നിന്നും 11ന് രാവിലെ 5.30നാണ് മുംൈബയിലേക്ക് പുറപ്പെട്ടത്. അന്ന് വൈകീട്ട് 5.40വരെ ഓണ്‍ലൈനിലും ഫോണിലും സംസാരിച്ചിരുന്നു. 3.30ന് വിളിച്ചതായി ഭാര്യ സൗജത്ത് പറഞ്ഞു. പിന്നീട് വിവരമൊന്നും ലഭിച്ചില്ല.
തുടർന്ന് വടകര പൊലീസിൽ പരാതിയും നൽകി. പിന്നീടാണ് അറസ്റ്റ് വിവരമറിഞ്ഞത്. വടകര പുതുപ്പണത്ത് വാടക വീട്ടിലാണ് താമസം. നേരത്തെ കൊപ്ര മാര്‍ക്കറ്റില്‍ ചുമട്ടുകാരനായിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം അത് നിർത്തി വാഹന വില്പന രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്നു.
ഫിറോസിെൻറ പേരിൽ ഒരു കേസും നിലവിലില്ലെന്നും അറസ്റ്റ് നിയമപരമായി നേരിടുമെന്നും സൗജത്ത് പറഞ്ഞു. അൻഷാദ് നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും നിയമപരമായി നേരിടുമെന്നും ഭാര്യ മുഹ്സിന പറഞ്ഞു.
ഏറെ കാലമായി സംഘടന പ്രവർത്തകനാണ് ചേരിയക്കൽ പുത്തൻകുറ്റിയിൽ വാടകക്ക് താമസിക്കുന്ന അൻഷാദ്. ജനുവരി അവസാനമാണ് ഡൽഹിക്ക് പോയത്. ഫോൺ 11 മുതൽ ഒാഫായിരുന്നു. തുടർന്ന് ചൊവ്വാഴ്ച പൊലീസിൽ പരാതി നൽകി. ആശാരിപ്പണി പഠിച്ച അൻഷാദ് മലബാർ മേഖലയിൽ ജോലി ചെയ്തിരുന്നതായും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.