പക്ഷിപ്പനി: 1266 പക്ഷികളെ കൊന്നു
text_fieldsകോഴിക്കോട്: പക്ഷിപ്പനി വ്യാപനം തടയുന്നതിനായി മൂന്നാം ദിനം 1266 പക്ഷികളെ റാപ്പിഡ് റ െസ്പോൺസ് ടീമുകൾ കൊന്നൊടുക്കി. കൊടിയത്തൂർ പഞ്ചായത്തിൽ പക്ഷികളെ കൊന്നൊടുക് കിക്കഴിഞ്ഞതിനാൽ ചാത്തമംഗലം പഞ്ചായത്തിലും വേങ്ങേരിയിലുമാണ് സംഘം സന്ദർശനം നടത്തിയത്.
ഇൗ മേഖലകളിലെ 169 വീടുകളിൽ ടീമംഗങ്ങൾ സന്ദർശിച്ചു. 20 ടീമുകളാണ് രണ്ടു പ്രദേശങ്ങളിലുമായി പക്ഷിപ്പനി നിയന്ത്രണ പ്രവർത്തനങ്ങൾെക്കത്തിയത്.
1049 വളർത്തുകോഴികൾ, 137 ഒാമനപ്പക്ഷികൾ, 26 താറാവുകൾ, 54 മറ്റിനം പക്ഷികൾ എന്നിവയെയാണ് കൊന്ന് തീയിട്ടത്.
കൂടാതെ, 859 മുട്ടകളും 102 കിലോ തീറ്റയും നശിപ്പിച്ചു. ഇതോടെ ഇതുവരെ 5026 പക്ഷികളെ കൊന്ന് തീയിട്ടു. 7000 എണ്ണത്തിെന കൊന്നൊടുക്കേണ്ടിവരുമെന്നാണ് അധികൃതരുടെ കണക്ക്.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.