Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 7:30 PM IST Updated On
date_range 19 April 2022 7:30 PM ISTനവീകരണ പ്രവൃത്തി: മൂന്നു ട്രെയിനുകൾക്ക് നിയന്ത്രണം
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: സേലം-ജോലാർപേട്ട സെക്ഷനിൽ നവീകരണ ജോലികൾ നടക്കുന്നതിനാൽ ഏപ്രിൽ 23, 30 തീയതികളിൽ മൂന്ന് ട്രെയിനുകൾക്ക് നിയന്ത്രണം.
രാവിലെ ആറിന് ആലപ്പുഴയിൽനിന്ന് തുടങ്ങേണ്ട ആലപ്പുഴ-ധൻബാദ് പ്രതിദിന എക്സ്പ്രസ് (13352) ഈ രണ്ട് ദിവസങ്ങളിലും മൂന്ന് മണിക്കൂർ വൈകി രാവിലെ ഒമ്പതിനേ യാത്ര തുടങ്ങൂ.
രാവിലെ ഒമ്പതിനുള്ള എറണാകുളം-ബംഗളൂരു ഇന്‍റർസിറ്റിയും (12678) യാത്ര തുടങ്ങാൻ മൂന്ന് മണിക്കൂർ വൈകും. കൊച്ചുവേളി-ഇൻഡോർ അഹല്യനഗരി പ്രതിവാര ട്രെയിനും യാത്രാമധ്യേ 20 മിനിറ്റ് വൈകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story