കഞ്ചാവ് ലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് മരണം: ആരോപണം പൊലീസിന് നേരെയും
text_fieldsമഞ്ചേശ്വരം: കഞ്ചാവ് ലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അമിത വേഗതയിൽ ഓടിച്ചു പോയ കാറിടിച്ചു സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ആരോപണം പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെയും തിരിയുന്നു. അപകടത്തിന് ഇടയാക്കിയ കാർ ഓടിച്ചിരുന്നത് ഉപ്പള ജോടുക്കൽ മടന്തൂരിലെ അബ്ദുൽ ഗഫൂർ (32) ആണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മുമ്പ് വധശ്രമം, അടിപിടി, തട്ടിക്കൊണ്ടു പോകൽ, കഞ്ചാവ് കടത്ത് തുടങ്ങി 6 കേസുകളിൽ പ്രതിയാണ് ഗഫൂർ. ഒരു മാസം മുമ്പ് എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഗഫൂറിെൻറ വീട്ടിൽ എക്സൈസ് സി.ഐ നൗഫലിെൻറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 10 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.
ഈ കേസിൽ ഗഫൂറിനെതിരെ കേസ് എടുത്തിരുന്നെങ്കിലും പ്രതിയെ പിടികൂടാൻ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. തുടർന്നും ഇയാൾ കഞ്ചാവ് വിൽപന നടത്തിയിരുന്നതായാണ് നാട്ടുകാർ പറയുന്നത്. സോഷ്യൽ മീഡിയ വഴി കഞ്ചാവ് വിൽപന നടത്തുന്നതിെൻറ വിവരങ്ങൾ പൊലീസിനും എക്സൈസ് സംഘത്തിനും ജോടുക്കൽ, കണ്ണാടിപ്പാറ പ്രദേശത്തെ സാമൂഹിക പ്രവർത്തകർ തെളിവ് സഹിതം കൈമാറിയിട്ടും ഇതിനെതിരെ നടപടി എടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
പകരം, വിവരം കൈമാറിയവരുടെ പേരുകളും മൊബൈൽ നമ്പറും പൊലീസ് ഉദ്യോഗസ്ഥർ ഗഫൂറിന് ചോർത്തി നൽകി. ഇതിൽ പ്രകോപിതനായാണ് ഗഫൂർ ചൊവ്വാഴ്ച ബേക്കൂറിൽ ചിലരോട് തട്ടികയറിയത്. നാട്ടുകാർ സംഘടിച്ചതോടെ രക്ഷപ്പെടാൻ ശ്രമിക്കുേമ്പാൾ ഇയാൾ അമിത വേഗതയിൽ ഓടിച്ച കാറിടിച്ചാണ് എതിരെ സ്‌കൂട്ടറിൽ വരികയായിരുന്ന കേശവ ഭട്ടിെൻറ മകൻ കെ. രാമഭട്ട് (69) മരിച്ചത്. അപകടത്തെ തുടർന്ന് ഗഫൂർ കാർ ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയും ചെയ്തു.
കഞ്ചാവ് വിൽപന സംഘത്തിൽ നിന്നും മഞ്ചേശ്വരം- കുമ്പള സ്റ്റേഷനിലെ പൊലീസ്- എക്സൈസ് ഉദ്യോഗാഥർ മാസപടി വാങ്ങുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇവർക്ക് വേണ്ട സൗകര്യം പോലും ഉദ്യോഗസ്ഥർ ചെയ്തു കൊടുക്കുന്നതായാണ് ആരോപണം.
അപകട സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ നാട്ടുകാരോട് തട്ടികയറിയതും പ്രതിക്ക് അനുകൂലമായി സംസാരിച്ചതും വിവാദമായിട്ടുണ്ട്. രാമഭട്ടിെൻറ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിച്ചു. ഭാര്യ: ശ്യാമള. മക്കൾ: മധു, സിന്ധു, മരുമക്കൾ: മുരളി, വിനായക ഭട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.