സിവിൽ സർവീസിൽ അഭിമാനത്തോടെ കേരളം; സംസ്ഥാനത്ത് ഒന്നാമത് കെ. മീര
text_fieldsന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയിൽ ഇത്തവണയും മലയാളിപ്പെരുമ. ബിഹാർ കാത്തിഹാർ സ്വദേശി ശുഭം കുമാർ ഒന്നാം റാങ്ക് നേടിയ പട്ടികയിൽ ആറാം റാങ്ക് നേടിയ തൃശൂര്‍ സ്വദേശി കെ. മീരയാണ് മലയാളികളിൽ ഒന്നാമത്. കോഴിക്കോട് വടകര സ്വദേശി മിഥുന്‍ പ്രേംരാജ് 12ാം റാങ്കും, കരിഷ്മ നായര്‍ 14ാം റാങ്കും പി. ശ്രീജ 20ാം റാങ്കും നേടി. െഎ.െഎ.ടി ബോംബെ ബി.ടെക് സിവിൽ എൻജീനിയർ ബിരുദധാരിയാണ് ശുഭം കുമാർ. ജാഗ്രതി അവസ്തി, അങ്കിത ജെയ് എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടി. ആദ്യ ആറ് റാങ്കിൽ അഞ്ചും പെൺകുട്ടികൾക്കാണ്.
761 പേരാണ് സിവിൽ സർവീസ് യോഗ്യത നേടിയത്. ഇതിൽ 545 ആൺകുട്ടികളും 216 പെൺകുട്ടികളുമാണ്. 180 പേര്‍ക്കാണ് ഐ.എ.എസ് ലഭിച്ചത്. 36 പേര്‍ക്ക് ഐ.എഫ്.എസും 200 പേര്‍ക്ക് ഐ.പി.എസും ലഭിച്ചു. കേന്ദ്ര സര്‍വീസ് ഗ്രൂപ്പ് എ വിഭാഗത്തില്‍ 302ഉം, ബി വിഭാഗത്തില്‍ 118 പേരും യോഗ്യത നേടി. ഒക്ടോബറിലായിരുന്നു സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷ. ജനുവരി എട്ട് മുതല്‍ 17 വരെ മെയിന്‍ പരീക്ഷയും ആഗസ്റ്റ് രണ്ട് മുതല്‍ സെപ്റ്റംബര്‍ 22 വരെ അഭിമുഖവും നടന്നു. 10,40,060 പേരാണ് അപേക്ഷിച്ചത്. 4,82,770 പേർ പരീക്ഷ എഴുതി. ഇതിൽ, 10,564 പേരാണ് മെയിൻ പരീക്ഷക്ക് യോഗ്യത നേടിയത്. 2,053 പേർ അഭിമുഖ പരീക്ഷക്ക് യോഗ്യത നേടി. നരവംശ ശാസ്ത്രം, സിവില്‍ എന്‍ജിനീയറിങ്, മെഡിക്കല്‍ സയന്‍സ്, ഫിലോസഫി, ഫിസിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഇൻറര്‍നാഷണല്‍ റിലേഷന്‍സ്, പൊതുഭരണം, സോഷ്യോളജി എന്നിവയായിരുന്നു ആദ്യ 25 റാങ്കില്‍ ഉള്‍പ്പെട്ടവര്‍ എഴുത്തുപരീക്ഷക്ക് തെരഞ്ഞെടുത്ത ഓപ്ഷണല്‍ വിഷയങ്ങള്‍.
റാങ്ക് നേടിയ മലയാളികൾ (ബ്രാക്കറ്റിൽ റാങ്ക്): കെ.മീര (ആറ്), മിഥുന്‍ പ്രേംരാജ് (12), കരിഷ്മ നായർ(14), പി. ശ്രീജ (20), വി.എസ് നാരായണ ശര്‍മ (33), അപര്‍ണ രമേഷ് (35), അശ്വതി ജിജി (41), നിഷ (51), വീണ എസ്. സുതന്‍ (57), എം.ബി അപര്‍ണ (62), ദീന ദസ്തഖീർ (63), ആര്യ നായര്‍ (113), എസ് മാലിനി (135), കെ.എസ് ശഹൻഷ (142), പി. ദേവി (143), ആനന്ദ് ചന്ദ്രശേഖർ (145), പി.എം മിന്നു (150), രാഹുല്‍ എല്‍. നായര്‍ (154), അഞ്ജു വില്‍സന്‍ (156), എസ്.എസ് ശ്രീതു (163), തസ്നി ഷാനവാസ് (250), എ.എൽ രേഷ്മ (256), കെ. അര്‍ജുന്‍ (257) സി.ബി റെക്സ് (293), പി.ജെ അലക്സ് എബ്രഹാം (299) മെർലിൻ സി. ദാസ് (307), ഒ.വി ആൽഫ്രഡ് (310), എസ്. ഗൗതം രാജ് (311), സാറ അഷ്റഫ് (316), എസ്.ഗോകുൽ (357), എസ്. അനീസ് (403), പി. സിബിൻ (408), കെ.കെ. ഹരിപ്രസാദ് (421), സാന്ദ്ര സതീഷ് (429), എം.വി ജയകൃഷ്ണൻ (444), ശ്വേത കെ. സുഗതൻ (456), സബീൽ പൂവകുണ്ടിൽ (470), എ.അജേഷ് (475), എസ്. അശ്വതി (481), െപ്രറ്റി എസ്. പ്രകാശ് (485), നീന വിശ്വനാഥ് (496), നിവേദിത രാജ് (514), വി. അനഘ (528), മുഹമ്മദ് ശാഹിദ് (597), അരുൺ കെ പവിത്രൻ (618).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.