ഉപഗ്രഹം ഉപയോഗിച്ച് മത്സ്യത്തൊഴിലാളികൾക്ക് സന്ദേശമെത്തിക്കും –മുഖ്യമന്ത്രി
text_fieldsകൊച്ചി: ദുരന്തങ്ങൾ ബാധിക്കാതിരിക്കാനുള്ള മുൻകരുതലിെൻറ ഭാഗമായി പുതിയ സംവിധാനങ്ങൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപഗ്രഹം ഉപയോഗിച്ച് മത്സ്യത്തൊഴിലാളികൾക്ക് സന്ദേശമെത്തിക്കാനുള്ള സംവിധാനമൊരുക്കുന്നതിനെക്കുറിച്ച് െഎ.എസ്.ആർ.ഒയുമായി കൂടിയാലോചിക്കുകയും നടപ്പാക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. പുതിയ സംവിധാന പ്രകാരം കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളി ഫിഷറീസ് വകുപ്പ് തയാറാക്കുന്ന സംവിധാനത്തിലേക്ക് സന്ദേശം അയക്കണം. അപകട സാഹചര്യങ്ങൾ ഉണ്ടായാൽ സന്ദേശം മത്സ്യത്തൊഴിലാളികളുടെ ഫോണിലേക്ക് കൈമാറും.
കൊച്ചിയിൽ ക്രിസ്ത്യൻ സർവിസ് സൊസൈറ്റി ഇൻറർനാഷനലിെൻറ 20ാം വാർഷികാഘോഷവും നാലാമത് മഹാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ നിന്ദിതർക്കും പീഡിതർക്കുമൊപ്പമാണ്. തീരദേശത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെട്ടിട്ടുണ്ട്. ഒമാൻ ഉൾപ്പെടെ രാജ്യങ്ങളുമായി സഹകരിച്ച് തിരച്ചിൽ തുടരും. നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘത്തെ അയക്കാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. പെട്ടെന്നു തന്നെ 300 കോടി അനുവദിക്കുമെന്നാണ് പ്രതീക്ഷ.
ക്രിസ്തുവിെൻറ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ക്രൈസ്തവ സഭകൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവാൻ പാടില്ലാത്തതാണ്. സാമൂഹിക ഉന്നമനത്തിന് പ്രവർത്തിക്കുന്ന ക്രൈസ്തവ സഭകൾ രാജ്യത്തിന് മാതൃകയാണ്. ബി.ജെ.പിക്കാരായ കേന്ദ്ര മന്ത്രിമാർ പലരും ക്രൈസ്തവ മാനേജുമെൻറുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയവരാണ്. ചിലർ ആരോപിക്കുന്നതുപോലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതപരിവർത്തനത്തിന് വേണ്ടിയുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.