ഉപയോഗിച്ച പാചക എണ്ണയിൽ കെ.എസ്.ആർ.ടി.സി.ക്ക് ഇന്ധനമൊരുങ്ങുന്നു
text_fieldsഎടപ്പാൾ: വീടുകളിലും റസ്റ്റാറന്റുകളിലും പാചകത്തിനുപയോഗിച്ച എണ്ണ കെ.എസ്.ആർ.ടി.സിക്ക് ഇന്ധനമാക്കുന്നു. പാഴാക്കിക്കളയുന്ന എണ്ണ ശേഖരിച്ച് ജൈവ ഇന്ധനമാക്കുന്ന പദ്ധതിക്ക് ഒരുങ്ങുകയാണ് ഗതാഗതവകുപ്പ്. എടപ്പാൾ കണ്ടനകം ഐ.ഡി.ടി.ആർ മുഖേനയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.
ഐ.ഡി.ടി.ആറിൽ ഗതാഗതമന്ത്രി ആന്റണി രാജു പങ്കെടുത്ത ഗവേണിങ് ബോർഡ് യോഗത്തിൽ ഇക്കാര്യത്തിൽ ചർച്ച നടന്നിരുന്നു. ഉടൻ തന്നെ നടപ്പാക്കാനാണ് ആലോചന. ബയോഡീസല്‍ ഉണ്ടാക്കാൻ ഐ.ഡി.ടി.ആറിൽ പ്ലാന്റ് സ്ഥാപിക്കും. ഉപയോഗിച്ച എണ്ണ ശേഖരിക്കാൻ സുരക്ഷിതമായ കണ്ടെയ്നറുകൾ നൽകും. ഉപയോഗിച്ച എണ്ണ ഫാറ്റി ആസിഡ് ഉപയോഗിച്ച് സംസ്കരിച്ചാണ് ബയോഡീസല്‍ ഉണ്ടാക്കുക. ഇതുപയോഗിച്ച് യന്ത്രങ്ങളും ബസ്, ലോറി, പിക്കപ്പ് എന്നിവയും പ്രവര്‍ത്തിപ്പിക്കാം. ഡീസൽ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന സാഹചര്യത്തിൽ, ഇതിന് ബദലായി ബയോഡീസൽ ഉപയോഗിക്കാമെന്നതാണ് പ്രയോജനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.