ആർ.എസ്.എസിനെ വിമർശിച്ചതിന് കേരള പൊലീസ് അറസ്റ്റ് ചെയ്ത ഉസ്മാൻ കട്ടപ്പനക്ക് ജാമ്യം
text_fieldsഹിന്ദുത്വ തീവ്രവാദ സംഘടനയായ ആർ.എസ്.എസിനെ സമൂഹമാധ്യമങ്ങൾ വഴി വിമർശിച്ചതിന് കേരള പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന് ഒടുവിൽ ജാമ്യം.
ആർ.എസ്.എസിനെയും പൊലീസിനെയും വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് അറസ്റ്റ് ചെയ്ത എസ്.ഡി.പി.ഐ പ്രവർത്തകൻ ഉസ്മാൻ കട്ടപ്പനക്കാണ് ജാമ്യം ലഭിച്ചത്. മതസ്പർധ വളർത്തിയെന്ന കുറ്റം ചുമത്തിയാണ് ഉസ്മാനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആർ.എസ്.എസ് ആക്രമണനീക്കത്തെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടിനെക്കുറിച്ചുള്ള മാധ്യമവാർത്ത പങ്കിട്ടായിരുന്നു ഉസ്മാന്റെ ഫേസ്ബുക്ക് കുറിപ്പ്. സൈബർ സെല്ലിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജനുവരി ആറിനാണ് ഉസ്മാനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
വിദേശ്വഷ പ്രചാരകരായ ഹിന്ദുത്വ തീവ്രവാദ നേതാക്കളായ ഇന്ദിര, വത്സൻ എന്നിവർക്കെതിരെ ഗുരുതരമായ കേസുകൾ നിലനിൽക്കേ അവരെ പിടികൂടാതെ ആർ.എസ്.എസിനെയും പൊലീസിനെയും വിമർശിക്കുന്നവരെ പൊലീസ് വേട്ടയാടുന്നു എന്നാണ് വിമർശകരുടെ വാദം. കേരള പൊലീസിൽ ആർ.എസ്.എസ് സംഘടിതമായി പ്രവർത്തിക്കുന്നു എന്ന് അടുത്തിടെ സി.പി.ഐ നേതാവ് ആനി രാജ പറഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.