ഉത്ര കൊലപാതകം; ഭർത്താവ് സൂരജും സുഹൃത്തും അറസ്റ്റിൽ
text_fieldsകൊല്ലം: അഞ്ചലിൽ ഏറം വെള്ളശേരിൽ വീട്ടിൽ ഉത്ര കുടുംബവീട്ടിൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജും സുഹൃത്തും സഹായിയുമായ പാമ്പ് സുരേഷ് എന്ന കല്ലുവാതുക്കൽ സ്വദേശി സുരേഷും അറസ്റ്റിലായി. കൊലപാതകം വിചിത്ര ശൈലിയിലുള്ളതാണെന്ന് കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ പറഞ്ഞു. 90 ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിക്കും.
സാമ്പത്തികനേട്ടവും മറ്റൊരു വിവാഹം കഴിക്കാനുള്ള ഉദ്ദേശവും സൂരജിനുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സൂരജിന് പാമ്പിനെ കൈമാറിയത് സുരേഷാണ്. കൊലപാതകത്തെ കുറിച്ച് സുരേഷിന് അറിവുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
ഭർതൃവീട്ടിൽ പാമ്പുകടിയേറ്റതിനെത്തുടർന്ന് കുടുംബവീട്ടിൽ ചികിത്സയിൽ കഴിയവേ യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഭർത്താവ് സൂരജിനെയും സുഹൃത്തായ പാമ്പുപിടിത്തക്കാരനെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.
ഉത്രയെ കൊലപ്പെടുത്താൻ 10,000 രൂപക്ക് ഭർത്താവ് സൂരജ് പാമ്പിനെ വാങ്ങിയതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പാമ്പിനെ ഉപയോഗിച്ചുള്ള വിഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്യാനാണെന്ന് പറഞ്ഞാണ് സൂരജ് പാമ്പിനെ വാങ്ങിയത്. കരി മൂർഖനെയാണ് സുഹൃത്തിൽ നിന്ന് സൂരജ് വാങ്ങിയത്. സൂരജ് കുറ്റം സമ്മതിച്ചിരുന്നു. ഉത്രയുടെ കൊലപാതകം അഞ്ചുമാസത്തിെൻറ തയാറെടുപ്പിന് ശേഷമാണെന്നും പൊലീസ് പറയുന്നു.
രണ്ടുതവണയാണ് ഉത്രക്ക് പാമ്പുകടിയേറ്റത്. മാർച്ച് രണ്ടിന് സൂരജിെൻറ വീട്ടിൽവെച്ച് രാത്രിയാണ് ആദ്യം പാമ്പ് കടിച്ചത്. അണലിയായിരുന്നു ആദ്യം കടിച്ചത്. പിന്നീട് ഇതിെൻറ ചികിത്സയുടെ ഭാഗമായി ഏറാത്തുള്ള കുടുംബവീട്ടിൽ എത്തിയപ്പോഴാണ് രണ്ടാമതും ഉത്രയെ പാമ്പ് കടിച്ചത്. മൂർഖൻ പാമ്പായിരുന്നു കടിച്ചത്. പിന്നീട് മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.