ഉത്ര കൊലപാതകക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; സൂരജ് ഒന്നാംപ്രതി
text_fields
പുനലൂർ: അഞ്ചലിലെ ഉത്രയെ പാമ്പ് കടിപ്പിച്ച് കൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ സംഘം പുനലൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഒന്നാം പ്രതിയായ ഭർത്താവ് സൂരജ് മാത്രമാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സൂരജ് നടത്തിയത് അത്യപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമെന്നും കുറ്റപത്രത്തിൽ പരാമർശമുണ്ട്. പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം സംസ്ഥാനത്ത് ആദ്യമാണെന്നും ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.
സ്വത്ത് നഷ്ടപ്പെടുത്താതെ ഭാര്യയെ ഒഴിവാക്കാനായിരുന്നു സൂരജിന്റെ പദ്ധതി. പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തി സ്വഭാവിക മരണമെന്ന് വരുത്തിതീർക്കാനായിരുന്നു ശ്രമം. ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയായിരുന്നു കേസ് അന്വേഷിച്ചത്.
മാപ്പ് സാക്ഷിയായ പാമ്പ് പിടുത്തക്കാരന് സുരേഷാണ് പ്രാസിക്യൂഷന്റെ നിര്‍ണായക സാക്ഷി. അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസങ്ങൾക്ക് മുമ്പ് കുറ്റപത്രം സമർപ്പിച്ചതിനാൽ സൂരജിന് ജാമ്യം ലഭിക്കില്ല. കേസില്‍ രണ്ടാമത്തെ കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും. അതിവേഗ വിചാരണയ്ക്കായി ഹൈകോടതിയെ സമീപിക്കും.
അഞ്ചൽ സ്വദേശിയായ ഉത്ര മേയ് ഏഴിനാണ് മരിച്ചത്. സ്വര്‍ണവും പണവും കൈക്കലാക്കാന്‍ ഭര്‍ത്താവായ സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു എന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.