ഉത്രയെ കടിച്ചത് മൂര്‍ഖന്‍തന്നെ; രാസപരിശോധനഫലം പുറത്ത്
text_fieldsഅഞ്ചല്‍: അഞ്ചല്‍ ഏറം വെള്ളിശ്ശേരി വീട്ടില്‍ ഉത്രയുടെ കൊലപാതകത്തില്‍ നിർണായകമായ രാസപരിശോധനഫലം പുറത്ത്. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്നത് മൂര്‍ഖന്‍ പാമ്പ് കടിച്ചതുമൂലമുള്ള വിഷമാണെന്ന് തെളിയിക്കുന്ന രാസപരിശോധന ഫലമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കഴിഞ്ഞദിവസം മെഡിക്കല്‍ സംഘം രാസപരിശോധനഫലം അന്വേഷണസംഘത്തിന് കൈമാറി. പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊെന്നന്ന സൂരജിെൻറ കുറ്റസമ്മത മൊഴി ശരിവെക്കുംവിധമാണ് രാസപരിശോധനഫലം. ഉത്ര കൊലക്കേസില്‍ ഈ റിപ്പോര്‍ട്ട് നിർണായകമാകും.
ഉത്രയുടെ ആന്തരികാവയവ പരിശോധനയില്‍ ഉറക്കഗുളികയുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ വനംവകുപ്പിെൻറ തെളിവെടുപ്പിനിടെ ഒന്നാംപ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജ് പരസ്യമായി കുറ്റസമ്മതം നടത്തിയിരുന്നു. കേസന്വേഷണം കുടുംബാംഗങ്ങളിലേക്കും നീങ്ങുന്നെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താനാണ് ഇത് ചെയ്തതെന്നും മറ്റാര്‍ക്കും പങ്കില്ലെന്നുമായിരുന്നു സൂരജ് പൊട്ടിക്കരഞ്ഞുകൊണ്ട് ഏറ്റുപറഞ്ഞത്. ആഗസ്റ്റിൽ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഇതോടൊപ്പം വനം വകുപ്പിെൻറയും കുറ്റപത്രം നല്‍കും.
കേസിലെ രണ്ടാംപ്രതി ചാവരുകാവ് സുരേഷ് കുമാറിെൻറ പേരിൽ നിരവധി കുറ്റങ്ങളാണ് വനംവകുപ്പ് ചുമത്തിയത്. മൂർഖൻ, അണലി എന്നീ പാമ്പുകളെ പിടിക്കൽ, കച്ചവടം നടത്തൽ, കടത്തൽ, പാമ്പിൻ കുഞ്ഞുങ്ങളെക്കൊണ്ട് ലഹരിക്ക് വേണ്ടി നാവിൽ കൊത്തിച്ച് പണമുണ്ടാക്കൽ എന്നിങ്ങനെ നിരവധി കുറ്റങ്ങൾ ചുമത്തി. തെളിവെടുപ്പ് റിപ്പോർട്ട് ശനിയാഴ്ച കോടതിയിൽ നൽകി. അതിനിടെ, സൂരജിെൻറ പിതാവും മൂന്നാം പ്രതിയുമായ അടൂർ പറക്കോട് സ്വദേശി സുരേന്ദ്ര പണിക്കർ നൽകിയ ജാമ്യാപേക്ഷ ഹൈകോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.