ഉത്രയെ കടിച്ചത് മൂർഖൻ പാമ്പ് തന്നെയെന്ന് രാസപരിശോധന ഫലം
text_fieldsകൊല്ലം: അഞ്ചലില്‍ ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രാസപരിശോധനാഫലം പുറത്തുവന്നു. ഉത്രയെ കടിച്ചത് മൂര്‍ഖന്‍ പാമ്പ് തന്നെയെന്നാണ് രാസ പരിശോധനാഫലത്തിൽ വ്യക്തമാണ്. ഉത്രയുടെ ആന്തരികാവയവങ്ങളില്‍ സിട്രസിന്‍റെ അംശം കണ്ടെത്തി. രാസപരിശോധന ഫലം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നുവെന്ന സൂരജിന്‍റെ കുറ്റസമ്മത മൊഴി ബലപ്പെടുത്തുന്നതാണ് രാസപരിശോധന ഫലം. അടുത്ത മാസം കേസിന്‍റെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായകഫലം ലഭിച്ചത്.
കൂട്ടുപ്രതി സുരേഷ് മാപ്പ് സാക്ഷിയാകാന്‍ തയ്യാറാണെന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടെ സൂരജിനെതിരെയുള്ള കുരുക്ക് മുറുകും. ഉത്രയെ കൊന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സൂരജ് സമ്മതിച്ചിരുന്നു അടൂരിലെ വീട്ടില്‍ വനംവകുപ്പ് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ഉത്രയെ കൊന്നുവെന്ന് സൂരജ് പറഞ്ഞത്. കേസിൽ സൂരജിന്‍റെ പിതാവ് റിമാൻഡിലാണ്. ഇയാളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. സൂരജിന്‍റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും വീണ്ടും ചോദ്യം ചെയ്യും എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മരണത്തിൽ സംശയമുണ്ടെന്ന് കാട്ടി മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണത്തിലാണ് ഉത്രയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. അടൂരിൽ ഭർതൃവീട്ടിൽ പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ ഉത്ര അഞ്ചലിലെ വീട്ടിൽ വെച്ച് വീണ്ടും പാമ്പ് കടിയേറ്റാണ് മരിച്ചത്. ആദ്യം മാർച്ച് രണ്ടിന് ഭർത്താവ് സൂരജിന്‍റെ വീട്ടില്‍ വച്ചാണ് പാമ്പ് കടിയേറ്റത്. ഇത് അണലിയായിരുന്നു. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ 16 ദിവസം ചികില്‍സ നടത്തി. ചികിത്സക്ക് ശേഷം യുവതിയുടെ വീട്ടില്‍ കഴിയുന്നതിനിടയില്‍ മെയ് ആറിന് വീണ്ടും പാമ്പ് കടിയേല്‍ക്കുകയായിരുന്നു. തുടർന്നാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.