Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉത്ര വധം: സൂരജിന്‍റെ...

ഉത്ര വധം: സൂരജിന്‍റെ  കുടുംബാഗങ്ങൾക്കെതിരെ കേസെടുക്കും

text_fields
bookmark_border
ഉത്ര വധം: സൂരജിന്‍റെ  കുടുംബാഗങ്ങൾക്കെതിരെ കേസെടുക്കും
cancel

തിരുവനന്തപുരം: അഞ്ചൽ ഏറത്ത് യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ സൂരജി​​െൻറ കുടുംബാംഗങ്ങൾക്കെതിരെ വിശദ അന്വേഷണം നടത്തി കടുത്ത നടപടി സ്വീകരിക്കാൻ വനിത കമീഷൻ അംഗം ഡോ. ഷാഹിദ കമാൽ നിർദേശിച്ചു. ഈ ആവശ്യമുന്നയിച്ച് വനിത കമീഷൻ പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്ക് കത്ത്​ നൽകി.

കുടുംബാംഗങ്ങൾക്കെതിരെ സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കണം. പ്രതിക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ചവരുടെ പങ്ക് പുറത്തുകൊണ്ടുവരണം. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് ഏഴ് ദിവസത്തിനകം സമർപ്പിക്കാനും ആവശ്യപ്പെട്ടു.  

ഉത്രയുടെ ഭർത്താവ് സൂരജ്, സൂരജി​​െൻറ പിതാവ്, മാതാവ്, സഹോദരി എന്നിവർക്കെതിരെ സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി വനിത കമീഷൻ നേരത്തേ കേസ് രജിസ്​റ്റർ ചെയ്തിരുന്നു. സൂരജിന്​ പരമാവധി ശിക്ഷ ഉറപ്പ് വരുത്തണമെന്നും അതിന് ആവശ്യമായ കൂട്ടുത്തരവാദിത്തം കൊല്ലം, പത്തനംതിട്ട ജില്ല പൊലീസി​​െൻറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും വനിത കമീഷൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womens commissionuthra murder caseSooraj family
News Summary - Uthra murder- register case against sooraj family-Kerala news
Next Story