Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉത്ര വധം: സൂരജിന്​...

ഉത്ര വധം: സൂരജിന്​ അഭിഭാഷകനെ കാണാൻ മൂന്നുദിവസം അനുവദിച്ചു

text_fields
bookmark_border
ഉത്ര വധം: സൂരജിന്​ അഭിഭാഷകനെ കാണാൻ മൂന്നുദിവസം അനുവദിച്ചു
cancel

കൊച്ചി: പാമ്പിനെകൊണ്ട് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സൂരജിന്​ അഭിഭാഷകനെ കാണാൻ മൂന്നുദിവസം ഹൈ​േകാടതി അനുവദിച്ചു.

ഈ മാസം 13, 14, 15 തീയതികളിൽ പൊലീസ്​ അകമ്പടിയോടെ രാവിലെ 10നും അഞ്ചിനുമിടയിൽ ​പോകാൻ അനുവദിക്കണമെന്ന്​ ജസ്​റ്റിസ്​ പി.വി. കുഞ്ഞികൃഷ്​ണൻ ജയിൽ സൂപ്രണ്ടിന്​ നിർദേശം നൽകി.

എവിടെവെച്ച്​ ഏത്​ അഭിഭാഷകനെയാണ്​ കാണുന്നതെന്നത്​ സംബന്ധിച്ച വിശദാംശങ്ങൾ വിചാരണക്കോടതിയിൽ സമർപ്പിക്കാനും നിർദേശിച്ചു.

10 ദിവസം പരോൾ അനുവദിക്കണമെന്ന സൂരജി​െൻറ ആവശ്യം തള്ളിയാണ്​ ഈ അനുമതി​. അഞ്ചൽ പൊലീസ് രജിസ്​റ്റർ ചെയ്ത കേസിലെ ഒന്നാം ​പ്രതിയാണ്​ സൂരജ്​. ജുഡീഷ്യൽ കസ്​റ്റഡിയിൽ കഴിയുന്ന സൂരജി​െൻറ ജാമ്യഹരജിയിലാണ്​ പരോൾ ആവശ്യം ഉന്നയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uthra murder case
News Summary - Uthra murder: Sooraj allowed three days to meet lawyer
Next Story