ഉത്ര കൊലക്കേസിൽ ദൃക്സാക്ഷികളില്ല; പൊലീസിന് വെല്ലുവിളികളേറെ
text_fieldsകൊല്ലം: ഉത്ര കൊലക്കേസിൽ തെളിവുശേഖരണത്തിന് വെല്ലുവിളികളേറെ. ദൃക്സാക്ഷികളില്ലാത്ത കേസായതിനാലും കേട്ടുകേൾവിയില്ലാത്ത രീതിയായതിനാലും തെളിവുശേഖരണം കൂടുതൽ ശാസ്ത്രീയമാക്കുകയാണ് അന്വേഷണസംഘം. ഇതിെൻറ ഭാഗമായാണ് പാമ്പിെൻറ പോസ്റ്റ്മോർട്ടം ഉൾപ്പെടെ നടപടികളിലേക്ക് കടന്നത്.
പാമ്പിനെ കൊണ്ടുവന്ന കുപ്പി തൊട്ടടുത്ത പറമ്പിൽനിന്നുതന്നെ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിലെ സൂരജിെൻറ വിരലടയാളവും പാമ്പിനെ ഇതിൽതന്നെയാണ് കൊണ്ടുവന്നതെന്നും ഉറപ്പിക്കാനും പൊലീസ് തെളിവ് ശേഖരിക്കുന്നുണ്ട്. ഉത്രയെ ചികിത്സിച്ച ഡോക്ടർമാരിൽനിന്നും പൊലീസ് തെളിവുകൾ ശേഖരിക്കും.
പാമ്പിനെ സൂരജിന് കൈമാറിയതിന് സാക്ഷികളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഉത്രയുടെ ലക്ഷക്കണക്കിന് രൂപവിലവരുന്ന സ്വത്ത് തട്ടിയെടുക്കാൻ കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണിതെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. കൊലപാതകത്തിൽ രണ്ടാംപ്രതിയായ പാമ്പുപിടിത്തക്കാരൻ സുരേഷിനും പങ്കുണ്ടെന്ന് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.