ഉത്രയുടെ കൊലപാതകം; 'സ്വാഭാവികമായ പാമ്പ് കടിയല്ല..'
text_fieldsകൊല്ലം: ഒരേ സ്ഥലത്തായി രണ്ടു കടികൾ അടുത്തടുത്ത് കണ്ടതും അവ തമ്മിലെ അകലവും കടിപ്പാടുകൾ തമ്മിലെ അളവിലെ വ്യതിയാനവും മറ്റും സ്വാഭാവികമായ ഒരു പാമ്പുകടിയല്ല സൂചിപ്പിക്കുന്നതെന്ന് ഉത്രയെ പോസ്റ്റുമോർട്ടം ചെയ്ത ഡോ. രാഗേഷിെൻറ മൊഴി. ഉത്രവധക്കേസ് വിചാരണയിൽ സാക്ഷിയായി മൊഴി നൽകുകയായിരുന്നു അദ്ദേഹം.
പോസ്റ്റ്മോർട്ടം പരിശോധനയിൽനിന്നും രാസപരിശോധന ഫലത്തിൽനിന്നും മൂർഖെൻറ വിഷമേറ്റാണ് ഉത്ര മരിച്ചതെന്നാണ്. രക്തത്തിൽ കണ്ട സിട്രസിനിെൻറ അളവു കൂടി പരിഗണിക്കുമ്പോൾ സ്വാഭാവികമായ പാമ്പുകടിയാണിതെന്നു പറയാൻ സാധ്യമല്ല എന്നും മൊഴി നൽകി. ഉത്രയുടെ രക്തസാമ്പിളിൽ 0.542 മില്ലി ഗ്രാം 100 എം.എൽ സിട്രസിൻ എന്ന ഗുളികയുടെ അംശം കണ്ടെത്തിയിരുന്നതായി തിരുവനന്തപുരം മെഡിക്കൽ കോളജ് ഫാർമക്കോളജി വിഭാഗം പ്രഫസർ ഡോ.എസ്. ആഷ മൊഴി നൽകി.
സിട്രസിൻ എന്ന മരുന്ന് മരണശേഷവും കാണുകയാണെങ്കിൽ അത് ചികിത്സാവശ്യത്തിനല്ല എന്നും അതിനെ വിഷകരമായ ഡോസ് എന്നു പറയാമെന്നും മൊഴി നൽകി. അത്തരം ഡോസ് തലച്ചോറിനെ മന്ദീഭവിപ്പിക്കുകയും മസിലുകളുടെ ചലനത്തെ ബാധിക്കുകയും ഉറക്കമുണ്ടാക്കുകയും ചെയ്യുമെന്നും സാക്ഷി മൊഴി നൽകി.ഇൗ അളവിൽ മരുന്ന് കഴിച്ച ഒരാളിനു പാമ്പുകടിച്ചാൽ വേദന അറിയുമോ എന്ന പ്രതിഭാഗത്തിെൻറ ചോദ്യത്തിനു വേദന അറിയും എന്നാൽ, ചലിക്കാൻ കഴിയില്ല എന്നും മൊഴി നൽകി. ബുധനാഴ്ച തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ വിദഗ്ധരെ സാക്ഷികളായി വിസ്തരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.