പിണറായി പുലിമുരുകനെന്ന് ഉഴവൂർ വിജയൻ
text_fieldsതിരുവനന്തപുരം: ദുഷ്ട മൃഗത്തിൽ നിന്ന് നാടിനെ രക്ഷിക്കാൻ പുലിമുരുകൻ ഇറങ്ങിത്തിരിച്ചത് പോലെ കേരള ജനതയെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച പുലിമുരുകനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയൻ.
സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നിലപാടിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളിയാഴ്ച തലസ്ഥാനത്തെ റിസർവ് ബാങ്ക് ഒാഫീസിന് മുന്നിൽ നടത്തിയ സത്യാഗ്രഹ സമരത്തിലാണ് ഉഴവൂർ വിജയെൻറ താരതമ്യ പ്രസംഗം.
മന്ത്രിമാരും സി.പി.എം നേതാക്കളും പെങ്കടുത്ത പരിപാടിയിൽ കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് എല്ലാവരും നടത്തിയത്. സമരം കള്ളപ്പണക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരെൻറ പ്രസ്താവനക്കെതിരെയും ആർ.എസ്.എസിനെയും പ്രസംഗത്തിൽ മുഖ്യമന്ത്രി അതി രൂക്ഷമായി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.