ശശീന്ദ്രന് പൂർണ പിന്തുണ; തോമസ് ചാണ്ടിയെ മന്ത്രിയാക്കണം –എൻ.സി.പി
text_fieldsതിരുവനന്തപുരം: ലൈംഗികചുവയുള്ള ഫോൺസംഭാഷണ ആരോപണത്തെത്തുടർന്ന് രാജിവെച്ച എ.കെ. ശശീന്ദ്രന് പകരം മന്ത്രിസ്ഥാനത്തേക്ക് തോമസ് ചാണ്ടിയെ എൻ.സി.പി നേതൃയോഗം നിർദേശിച്ചു. കേന്ദ്രനേതൃത്വത്തിെൻറ അനുമതിക്കുശേഷം തീരുമാനം മുഖ്യമന്ത്രിയെയും എൽ.ഡി.എഫ് നേതൃത്വത്തെയും അറിയിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയൻ അറിയിച്ചു. അതിനിടെ പകരം മന്ത്രിയെ തീരുമാനിക്കേണ്ടത് പാർലമെൻററി പാർട്ടി യോഗമാണെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാർ ദൽഹിയിൽ പറഞ്ഞു. പാർലമെൻററി പാർട്ടി യോഗം വെള്ളിയാഴ്ചയോ, തിങ്കളാഴ്ചയോ ചേരുമെന്നും പവാർ കൂട്ടിച്ചേർത്തു.
രണ്ട് എം.എൽ.എമാർ മാത്രമുള്ള എൻ.സി.പിയിൽ ശശീന്ദ്രൻ രാജിവെച്ചതോടെ തോമസ് ചാണ്ടിയാണ് സ്വാഭാവികമായും മന്ത്രിയാവേണ്ടത്. എന്നാൽ, സി.പി.എം സംസ്ഥാനനേതൃത്വത്തിനും എൻ.സി.പിക്കുള്ളിലും ഇതിൽ എതിർപ്പുണ്ടെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അതേസമയം, എൻ.സി.പിയുടെ മന്ത്രിയെ അവർ തന്നെയാണ് തെരഞ്ഞെടുക്കേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിങ്കളാഴ്ച വ്യക്തമാക്കിയതോടെ എൻ.സി.പിക്ക് മുന്നിലെ തടസ്സം നീങ്ങുകയായിരുന്നു. ഇനി മുഖ്യമന്ത്രിയുടെ നിലപാടാകും നിർണായകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.