ഉഴവൂർ വിജയെൻറ മരണം: സുൽഫിക്കർ മയൂരിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തേക്കും
text_fieldsതിരുവനന്തപുരം: എൻ.സി.പി സംസ്ഥാന പ്രസിഡൻറായിരുന്ന ഉഴവൂർ വിജയെൻറ മരണത്തിൽ അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ സുൽഫിക്കർ മയൂരിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തേക്കും. ആശുപത്രിയിൽ ആകുന്നതിന് തൊട്ടുമുമ്പ് സുൾഫിക്കർ ഉഴവൂരിനെ വിളിച്ച ഫോൺ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ച് കോട്ടയം എൻ.സി.പി ജില്ല കമ്മിറ്റിയും സ്വകാര്യ വ്യക്തികളും നൽകിയ പരാതികളിൽ കഴമ്പുണ്ടെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം. തിങ്കളാഴ്ച പരാതിക്കാരിൽ ഒരാളായ പായിച്ചറ നവാസിെൻറ മൊഴി ഡിവൈ.എസ്.പി ഉജ്ജ്വൽകുമാർ രേഖപ്പെടുത്തി.
സുൽഫിക്കർ വധഭീഷണി മുഴക്കുകയും വ്യക്തിപരമായും കുടുംബാംഗങ്ങളെയും അപമാനിച്ച് സംസാരിക്കുകയും ചെയ്തതിെൻറ ശബ്ദരേഖ നവാസ് ക്രൈംബ്രാഞ്ചിന് കൈമാറി. അടികൊടുക്കുമെന്നും കൊല്ലുമെന്നും വേണമെങ്കിൽ രണ്ടോ മൂന്നോ കോടി മുടക്കാൻ ബുദ്ധിമുട്ടില്ലെന്നുമൊക്കെയാണ് നവാസ് കൈമാറിയ ശബ്ദരേഖയിലുള്ളത്. ശബ്ദരേഖ ശാസ്ത്രീയ പരിശോധനക്ക് ഫോറൻസിക്കിന് കൈമാറി. ഇത് ശാസ്ത്രീയമായി പരിശോധിച്ചശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.
അന്വേഷണത്തിെൻറ മേൽനോട്ടം വഹിക്കുന്ന ഐ.ജി എസ്. ശ്രീജിത് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് ഉടൻ റിപ്പോർട്ട് നൽകും. ഭാര്യയുടെ ബന്ധുവിെൻറ വിവാഹച്ചടങ്ങിലും കായംകുളത്തെ ഗൃഹപ്രവേശനത്തിലും പങ്കെടുത്തശേഷം എൻ.സി.പി പ്രവർത്തകരായ സതീഷ്, നിതിൻ എന്നിവർക്കൊപ്പം മടങ്ങവെ സുൽഫിക്കർ, ഉഴവൂർ വിജയനെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും കുടുംബാംഗങ്ങളെക്കുറിച്ച് അശ്ലീലവും അപവാദവും പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.