Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തോട്...

കേരളത്തോട് പ്രതിബദ്ധതയില്ല, ദേശീയ ഗെയിംസിൽ നിന്ന് കളരിപ്പയറ്റ് മാറ്റിയപ്പോൾ ഇടപെട്ടില്ല; പി.ടി. ഉഷക്കെതിരെ കായിക മന്ത്രി

text_fields
bookmark_border
minister v abdurahiman
cancel

തിരുവനന്തപുരം: ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷക്കെതിരെ കായിക മന്ത്രി വി. അബ്ദുറഹിമാൻ. പി.ടി. ഉഷക്ക് കേരളത്തോട് പ്രതിബദ്ധതയില്ലെന്നായിരുന്നു കായിക മന്ത്രിയു​ടെ വിമർശനം. ദേശീയ ഗെയിംസിൽ നിന്ന് കളരിപ്പയറ്റ് മാറ്റിയപ്പോൾ പി.ടി. ഉഷ ഇടപെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒളിമ്പിക് അസോസിയേഷനിൽ പുട്ടടിയാണെന്ന് പറഞ്ഞതിലും ഉറച്ചു നിൽക്കുന്നു. ഭയപ്പെടുത്തൽ ഇങ്ങോട്ടു വേണ്ടെന്നും മന്ത്രി ഓർമപ്പെടുത്തി.

അതിനിടെ ദേശീയ ഗെയിംസിൽ ഒത്തുകളിയു​ണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ദേശീയ ഗെയിംസിൽ മെഡൽ തിരി​കെ നൽകുന്നവർ നൽകട്ടെയെന്നും പകരം സ്വർണം വാങ്ങി വരട്ടെയെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PT UshaV Abdurahiman
News Summary - V Abdurahiman turns against PT Usha
Next Story