ആദിവാസികളെ അപമാനിച്ച സംഭവം: ഇടതു എം.എൽ.എ വി. അബ്ദുറഹിമാനെതിരെ നടപടിക്ക് പട്ടികവർഗ കമീഷൻ ഉത്തരവ്
text_fieldsതിരൂർ: ആദിവാസികളെ അപമാനിച്ച വി. അബ്ദുറഹിമാൻ എം.എൽ.എക്കെതിരെ 30 ദിവസത്തിനകം അന്വേഷിച്ച് നടപടിയെടുക്കാൻ ദേശീയ പട്ടികവർഗ കമീഷൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. വി.കെ. ഫൈസൽ ബാബു ദേശീയ ട്രൈബൽ കമീഷന് നൽകിയ പരാതിയിലാണ് നടപടി. സി. മമ്മുട്ടി എം.എൽ.എയെ വിമർശിക്കുന്നതിനുവേണ്ടി 'ഞങ്ങൾ ആദിവാസികൾക്കിടയിൽ ജനിച്ചവരല്ല, തിരൂരിൽ ജനിച്ച് വളർന്നവരാണ്' പരാമർശമാണ് തിരൂരിൽ വാർത്തസമ്മേളനത്തിനിടെ വി. അബ്ദുറഹിമാൻ നടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
ദേശീയ പട്ടികവർഗ കമീഷൻ, ചീഫ് സെക്രട്ടറി, ഡി.ജി.പി, മലപ്പുറം ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർക്കാണ് ഉത്തരവ് നൽകിയത്. എം.എൽ.എക്കെതിരെ എത്രയും വേഗം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. വി.കെ. ഫൈസൽ ബാബു, തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ. റിയാസ്, ട്രഷറർ സലാം ആതവനാട്, മുനിസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി അൻവർ പാറയിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.