ന്യൂനപക്ഷയുവജനങ്ങളുടെ സർക്കാർ സർവീസ് : 24 പരിശീലന കേന്ദ്രങ്ങളും 27 ഉപകേന്ദ്രങ്ങളുമുണ്ടെന്ന് വി. അബ്ദുറഹിമാൻ
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷയുവജനങ്ങളെ സർക്കാർ സർവീസ് മേഖലയിൽ എത്തിക്കുന്നതിന് നിലവിൽ 14 ജില്ലകളിലായി 24 പരിശീലന കേന്ദ്രങ്ങളും 27 ഉപകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. കോച്ചിംഗ് സെൻറർ ഫോർ മൈനോറിറ്റി യൂത്ത് എന്ന പേരിലാണ് സ്ഥാപനങ്ങൾ നടത്തുന്നത്. ന്യൂ നപക്ഷയുവജനങ്ങളുടെ സര്‍ക്കാര്‍ സര്‍വീസ് മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും അർഹമായ ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുമാണ് യുവജന പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്നും ഡോ. കെ.ടി. ജലീൽ, എൻ.കെ. അക്ബര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, ജി. സ്റ്റീഫൻ എന്നിവർക്ക് മന്ത്രി നിയമസഭയിൽ മറുപടി നൽകി.
നിലവിൽ ന്യൂ നപക്ഷ പരിശീലന കേന്ദ്രങ്ങളിൽ ജനുവരി മുതൽ ജൂൺ വരെയും ജൂലൈ മുതൽ ഡിസംബര്‍ വരെയുമുളള കാ ലയളവിൽ രണ്ട് ബാച്ചുകളായിട്ടാണ് പി.എസ്.സി പരിശീലനം നൽകുന്നത്. 2024 ജനുവരി മുതൽ ജൂൺ വരെ 24 പരിശീലന കേ ന്ദ്രങ്ങളിലായി 2646 ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകി. 27 ഉപകേന്ദ്രങ്ങൾ മുഖേന 1258 ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകി. 2024 ജൂലൈ മുതൽ ഡിസംബര്‍ വരെയുളള ബാച്ചിൽ 24 പരിശീലന കേന്ദ്രങ്ങളിലാ യി 2582 ഉദ്യോഗാർഥികൾക്കും 27 ഉപകേന്ദ്രങ്ങളിലായി 1221 ഉദ്യോഗാർഥികൾക്കും പരിശീലനം നൽകി വരുന്നുണ്ട്. ഇതുവഴി 2389 ഉദ്യോഗാർഥികൾക്ക് സര്‍ക്കാര്‍ മേഖലയിൽ ജോലി ലഭിച്ചുവെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.