80:20 സ്കോളർഷിപ് നടപ്പാക്കിയത് സച്ചാർ, പാലോളി റിപ്പോർട്ടുകളിൽ -വി.ഡി. സതീശൻ
text_fieldsകൊച്ചി: സച്ചാർ, പാലോളി കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മുസ്ലിം വിദ്യാർഥികൾക്ക് സ്കോളർഷിപ് ഏർപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ േയാഗത്തിൽ പറഞ്ഞു. അവരുടെ പിന്നാക്കാവസ്ഥ പരിഗണിച്ചാണ് ആ തീരുമാനമെടുത്തത്. ഇതിൽ 20 ശതമാനം ലത്തീൻ, പരിവർത്തിത ക്രൈസ്തവർക്കുകൂടി നൽകാൻ പിന്നീട് തീരുമാനമെടുത്തു. എൽ.ഡി.എഫ് എടുത്ത തീരുമാനം യു.ഡി.എഫ് കാലത്തും തുടർന്നു. ഇൗ തീരുമാനത്തെയാണ് കോടതിയിൽ ചോദ്യം ചെയ്തതും റദ്ദാക്കിയതും.
സമുദായ സംഘർഷം ഉണ്ടാക്കുന്നതരത്തിൽ ഇൗ പ്രശ്നത്തെ സമീപിക്കരുത്. സമുദായമൈത്രി ഹനിക്കാതെ തീരുമാനമെടുക്കണം. സർവകക്ഷി യോഗത്തിൽ സർക്കാർ പ്രത്യേകമായ നിർദേശവും സമർപ്പിച്ചില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. സർക്കാർ കരട് നിർദേശം കൊണ്ടുവരുമെന്നാണ് കരുതിയത്. നിലവിൽ ആനുകൂല്യം ലഭിക്കുന്നവർക്കുള്ളത് സംരക്ഷിക്കണം. അർഹതപ്പെട്ട മറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്ക് ആനുപാതികമായി ലഭ്യമാക്കുകയും വേണം. ഇതിനനുസൃതമായി പുതിയ പദ്ധതി ആവിഷ്കരിക്കുേമ്പാൾ നിയമപരമായ പരിശോധന വേണം. സമന്വയമുണ്ടാക്കി പദ്ധതി നടപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.