ജനപ്രതിനിധികളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടില്ല- ആലുവ റൂറൽ എസ്.പി
text_fieldsആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്ന് ആലുവ റൂറൽ എസ്.പി എ.വി ജോർജ്. ആരോപണമുയർന്നാൽ ആർക്കെതിരെയും അന്വേഷണം നടത്തുമെന്നും എ.വി ജോർജ് അറിയിച്ചു.
നേരത്തെ കൊല്ലം എം.എൽ.എ മുകേഷ്, ആലുവ എം.എൽ.എ അൻവർ സാദത്ത് എന്നിവരെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്ന് വാർത്തകളുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി മുമ്പ് മുകേഷിെൻറ ഡ്രൈവറായിരുന്നു. ദിലീപുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് അൻവർ സാദത്ത്. ഇതാണ് ഇരുവരെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് വാർത്തകൾ വരാൻ കാരണം.
അൻവർ സാദത്ത് എം.എൽ.എയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.െഎ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി റൂറൽ എസ്.പി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.