വി. മുഹമ്മദലി വിരമിച്ചു
text_fieldsകോഴിക്കോട്: 'മാധ്യമം' വയനാട് ബ്യൂറോ ചീഫ് വി. മുഹമ്മദലി 33 വർഷത്തെ സേവനത്തിനു ശേഷം സർവിസിൽ നിന്ന് വിരമിച്ചു. 1988ൽ സബ് എഡിറ്ററായാണ് ജോലിയിൽ പ്രവേശിച്ചത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ബ്യൂറോകളിൽ ചീഫ് റിപ്പോർട്ടറായും കോഴിക്കോട് ഓഫിസിൽ ന്യൂസ് എഡിറ്ററായും പ്രവർത്തിച്ചു.
കേരള പത്രപ്രവർത്തക യൂനിയനിൽ രണ്ടു തവണ സംസ്ഥാന കമ്മിറ്റിയംഗമായി. വയനാട് പ്രസ് ക്ലബ് പ്രസിഡൻറ്, ട്രഷറർ, മാധ്യമം ജേണലിസ്റ്റ് യൂനിയൻ പ്രസിഡൻറ്, ട്രഷറർ സ്ഥാനങ്ങൾ വഹിച്ചു.
പത്രപ്രവർത്തനരംഗത്തെ മികവിന് നവാബ് രാജേന്ദ്രൻ സ്മാരക അവാർഡ്, സെൻറർ ഫോർ പൊളിറ്റിക്കൽ സയൻസിെൻറ 'ജനപക്ഷം' അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്. വിമുക്ത ഭടനും സുൽത്താൻ ബത്തേരി താലൂക്ക് ഓഫിസ് ജീവനക്കാരനുമായിരുന്ന വേങ്ങശേരി കുഞ്ഞിമുഹമ്മദിെൻറയും ഖദീജയുടെയും മകനാണ്.
എ. എം. കദീജയാണ് ഭാര്യ. മക്കൾ: ഡോ. അഷർന അലി, അലി ഷാഹിൻ (അലീഗഢ് യൂനിവേഴ്സിറ്റി എം.എസ്സി വിദ്യാർഥി), അലി അംജത് (യു.എ.ഇ). മരുമകൻ: ഷെബിൽ അഹ്മദ് ഹുസൈൻ (വെസ്റ്റ് ഇൻഡ് ബർഗേഴ്സ്, കണ്ണൂർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.